1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2019

സ്വന്തം ലേഖകന്‍: അക്ഷരമാല പഠിക്കുന്നതിനിടയില്‍ ഋഷഭ് രണ്ട് അക്ഷരം വിട്ടുപോയി; നീ അതു തിന്നോ എന്ന് കുഞ്ഞ് സിവ. മലയാളം പാട്ട് പാടി നേരത്തെ തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ എം.എസ് ധോനിയുടെ മകള്‍ സിവ. ഇന്‍സ്റ്റഗ്രാമില്‍ സിവയുടെ കുസൃതി കാണാന്‍ ഒരുപാട് ആരാധകരാണുള്ളത്. സിവയുടെ ഇന്‍സ്റ്റാ ഫോളോവേഴ്‌സിന്റെ എണ്ണം എട്ട് ലക്ഷത്തിലെത്തിയിട്ടുണ്ട്.

ഇത്തവണ ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിനെ അക്ഷരങ്ങള്‍ പഠിപ്പിക്കുകയാണ് സിവ. അ, ആ, ഇ, ഈ…എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതിനിടയില്‍ ഋഷഭ് രണ്ടക്ഷരം വിട്ടുപോയി. ഇതോടെ ഋഷഭിനോട് സിവ ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

‘എ, ഐ എവിടെ’ എന്നാണ് സിവ ചോദിക്കുന്നത്. അത് മേഡം പറഞ്ഞുതന്നില്ല എന്ന് ഋഷഭ് മറുപടിയും കൊടുക്കുന്നുണ്ട്. എന്നാല്‍ അത് സമ്മതിക്കാതെ ഹിന്ദിയില്‍ ‘എ, ഐ..നീ തിന്നോ’ എന്നാണ് സിവ ചോദിക്കുന്നത്. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറിന് ശേഷമെടുത്ത വീഡിയോ ആണിത്. ഋഷഭ് പന്തിന്റെ ഡല്‍ഹിയെ തോല്‍പ്പിച്ച് ചെന്നൈ ഫൈനലിലെത്തിയിരുന്നു. 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.