1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2019

സ്വന്തം ലേഖകന്‍: ഷ്ടപ്പെട്ട സിനിമാ സീനുകളില്‍ സ്വന്തം മുഖം ചേര്‍ക്കാന്‍ സാധിക്കുന്ന സാവോ (zao) എന്ന ആപ്ലിക്കേഷനാണ് ചൈനയില്‍ അതിവേഗം തരംഗമായി മാറിയിരിക്കുന്നത്. ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ആപ്പ് ലഭിക്കൂ. ഉപയോക്താക്കള്‍ അവരുടെ മുഖചിത്രം ആപ്പില്‍ അപ് ലോഡ് ചെയ്തതിന് ശേഷം അവര്‍ക്കിഷ്ടപെട്ട സിനിമാ സീനുകള്‍ തിരഞ്ഞെടുക്കാം.

വെറും എട്ട് സെക്കന്റില്‍ ഈ സിനിമാ സീനിലെ കഥാപാത്രങ്ങള്‍ക്ക് നിങ്ങളുടെ മുഖമായിമാറും. ടൈറ്റാനിക് പോലെയുള്ള പല സൂപ്പര്‍ഹിറ്റ് സിനിമികളിലേയും ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള പരമ്പരകളിലേയും രംഗങ്ങളില്‍ സാവോ ആപ്പ് പരീക്ഷിച്ച രംഗങ്ങളില്‍ ഈ ആപ്പ് വഴി തലചേര്‍ത്ത് അഭിനയിക്കുന്ന രംഗം ഉണ്ടാക്കാം.

എന്നാല്‍ സിനിമയിലെ അശ്ലീല രംഗങ്ങളില്‍ മുഖം മാറ്റാന്‍ പറ്റുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ ഉപയോക്താവിന് സ്വന്തമായി വീഡിയോകള്‍ ആപ്പിലേക്ക് അപ്ലോഡ് ചെയ്ത് അതില്‍ മുഖം ചേര്‍ക്കാന്‍ ആളുകള്‍ക്ക് സാധിക്കില്ല. ഇതിനാല്‍ ഈ പേടി വേണ്ടെന്നാണ് ആപ്പ് അധികൃതരുടെ വിശദീകരണം.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.