1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2019

സ്വന്തം ലേഖകൻ: മഴക്കെടുതിയില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ 12 മരണം. മുംബൈ- ബെംഗളൂരു ദേശീയപാതയ്ക്കു സമീപം ഖേദ് ശിവപുര്‍ ഗ്രാമത്തില്‍ ദര്‍ഗയില്‍ കിടന്നുറങ്ങിയ അഞ്ചുപേര്‍ ശക്തമായ മഴയെ തുടര്‍ന്ന് ഒഴുകിപ്പോയെന്ന് പോലീസ് സൂപ്രണ്ട് സന്ദീപ് പാട്ടീല്‍ പറഞ്ഞു. പുരന്ദര്‍ മേഖലയില്‍നിന്ന് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 28,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി

ഇതുകൂടാതെ അര്‍നേശ്വര്‍ മേഖലയില്‍ മതിലിടിഞ്ഞു വീണതിനെ തുടര്‍ന്ന് ഒമ്പതുവയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചുവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ പ്രശാന്ത് രാന്‍പിസെ പറഞ്ഞു. സഹകാര്‍ നഗര്‍ മേഖലയിലെ വെള്ളക്കെട്ടില്‍നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. സിംഹ്ഗഢ് റോഡിനു സമീപം ഒഴുകിപ്പോയ കാറില്‍നിന്ന് വേറൊരു മൃതദേഹവും കണ്ടെടുത്തു.

ബാരാമതിയിലെ താഴന്ന പ്രദേശത്തുനിന്ന് പതിനായിരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൂടാതെ പുണെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന അഞ്ഞൂറുപേരെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പുണെ ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍നിന്നും മതിലിടിഞ്ഞ് വീഴുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. പുണെയിലും ബാരാമതിയിലും ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളെ വീതം നിയോഗിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.