1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2011

നാരങ്ങയെ മാരകായുധങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു, ലണ്ടനിലെ ആസ്ഡ സൂപ്പര്‍മാര്‍ക്കറ്റിലാണ് നാരങ്ങയെ ആയുധങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തിയിരിക്കുന്നത്. മരീസ സോക്കോലാന്‍ എന്ന മുപ്പത്തി ഒന്നുകാരിയാണീ വിവരങ്ങള്‍ പുറത്തു വിട്ടത്. നോര്‍ത് ടൈന്‍സൈഡിലെ വാല്‍സെന്‍ഡിലുള്ള ആസ്ഡ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോയ്‌പ്പോഴാണീ പുതിയ വിവരമറിയുന്നത്.

താന്‍ വാങ്ങിയ സാധനങ്ങളോടൊപ്പം രണ്ടു നാരങ്ങകൂടി മരീസ വാങ്ങിയിരുന്നു. ഇത് സെല്‍ഫ് കൗണ്ടറില്‍ അടിച്ച് ബില്‍ ആക്കാന്‍ നോക്കിയപ്പോഴാണ് നാരങ്ങ ഒരെണ്ണം മാത്രമേ ഒരു സമയം ഒരാള്‍ക്ക് വാങ്ങാന്‍ അവകാശമൂള്ളൂയെന്ന് മനസ്സിലാക്കിയത്.

ഇതിനെ സംബന്ധിച്ച് സൂപ്പര്‍മാര്‍ക്കറ്റിലെ അസിസ്റ്റന്റിനോട് ചോദിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത് നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കണ്ണില്‍ തെറിച്ചു വീഴുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്നും അതൊഴിവാക്കാനാണീ നടപടിയെന്നുമാണ്.

ആളുകള്‍ തമ്മില്‍ എറിയാന്‍ ഇടയുള്ളതിനാലാണ് നാരങ്ങയെ ആയുധങ്ങളുടെ കൂടെ പെടുത്തിയതെന്നാണ് കരുതിയത്. എന്നാല്‍ അതില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡാണ് കാരണമെന്നറിഞ്ഞത് ആശ്ചര്യമുണ്ടാക്കിയെന്ന സ്വന്തമായി കേറ്ററിംഗ് സ്ഥാപനം നടത്തുന്ന മരീസ പറഞ്ഞു. സിട്രിക് ആസിഡിന്റെ കാര്യത്തിലാണ് നാരങ്ങയെ ആയുധമാക്കിയതെങ്കില്‍ അതേ അളവില്‍ ആസിഡ് ഉള്ള മുന്തിരിങ്ങയും ആയുധങ്ങളുടെ പട്ടികയില്‍പ്പെടുന്ന കാലം വിദൂരമല്ല. ഓറഞ്ചില്‍ ആസിഡിന്റെ അളവ് കുറവായത് നന്നായെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ആസ്ഡ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ഇക്കാര്യത്തില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു. മരീസയോട് ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം എന്ന നിലയില്‍ കുറച്ച് നാരങ്ങ നല്‍കുകയും ചെയ്തു. ആരോഗ്യത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ തമാശയ്ക്കും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാകുകയും ചെയ്യാറുണ്ട്. എന്നാല്‍ ഞങ്ങളുടെ തന്നെ കൂടെയുള്ള ഒരാളുടെ താത്പര്യപ്രകാരം വന്ന ഈ തെറ്റ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ആസ്ഡയുടെ വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.