1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

യോര്‍ക്ക്ഷയറിലെ സീറോ മലബാര്‍ വിശ്വാസി കൂട്ടായ്മ പോന്റെഫ്രാകറ്റില്‍ ദുക്രാന തിരുന്നാള്‍ ആഘോഷിച്ചു. താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ ചടങ്ങുകളില്‍ കാര്‍മികത്വം വഹിച്ചു. യോര്‍ക് ഷെയറിലെത്തിയ ബിഷപ്പിനെ സെന്റ് ജോസഫ് പള്ളി വികാരി കാനോണ്‍ ലോറി ബൊക്കെ നല്‍കി സ്വീകരിച്ചു. തിരുന്നാള്‍ സമൂഹബലിയ്ക്ക് ബിഷപ്പ് കാര്‍മികത്വം വഹിച്ചു. ലങ്കാസ്ട്ടര്‍ റോമന്‍ കത്തോലിക്കാ രൂപതയിലെ സീറോ മലബാര്‍ സഭാ ചാപ്ലിന്‍ ഫാ മാത്യു ചൂരപൊയികയില്‍ സഹ കാര്‍മ്മികനായിരുന്നു.

യു കെ യിലെത്തിയ കത്തോലിക്കാ മക്കള്‍ തങ്ങളുടെ ഭക്തിയും, പാരമ്പര്യവും, വിശ്വാസവും തീക്ഷണമായി കാത്തു പരിപാലിക്കുവാന്‍ കാണിക്കുന്ന ആള്മീയ താല്പ്പര്യത്തെ പിതാവ് ശ്ലാഘിച്ചു. ഓരോ കുടിയേറ്റങ്ങളുടെ പിന്നിലും ദൈവത്തിന്റെ തിരു പദ്ധതി കള്‍ ഉണ്ട്. പ്രേഷിത ജീവിത ശാക്ഷികളായി അതാതു മണ്ണിനെ രക്ഷകന്റെ പാര്‍പ്പിടം ആക്കി മാറ്റുവാനും , ക്രിസ്തുവിന്റെ അനുയായി മാത്രുകാപൂര്‍വ്വം ജീവിക്കുവാനും, തങ്ങള്‍ ആര്‍ജ്ജിച്ച വിശ്വാസം പ്രഘോഷിക്കുവാനും അത് വഴി ദൈവം ഭാരമേല്പ്പിച്ച പ്രേഷിത ദൌത്യം നിറവേറ്റുവാനും കഴിയണം. സ്‌നേഹത്തിനുമേല്‍ മറ്റൊരു ശക്തിയും വളരാന്‍ അനുവദിക്കാതിരുന്നാല്‍ ജീവിതം സന്തോഷകരമാവും ,അവിടെ ദൈവ കൃപ നിറയും എന്ന് പിതാവ് തന്റെ തിരുന്നാള്‍ സന്ദേസത്തില്‍ ഓര്‍മ്മിപ്പിച്ചു.

ലദീഞ്ഞ്, വാഴ് വ് എന്നിവയ്ക്കുശേഷം കുര്‍ബ്ബാനയുടെ ആശീര്‍വ്വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചു. ബിജു ബര്‍മിങ് ഹാം ഗാനശുശ്രുക്ഷകള്‍ക്ക് നേതൃത്വം നല്‍കി. ഇടവകാംഗങ്ങള്‍ തയ്യാറാക്കിയ ജൂബിലി കേക്ക് കുര്‍ബാനയ്ക്കുശേഷം ബിഷപ്പ് മുറിച്ചു വിതരണം ചെയ്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.