1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2019

സ്വന്തം ലേഖകന്‍: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം ഗോകുലം കേരള എഫ്.സിക്ക്. ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ തോല്‍പിച്ചാണ് ഗോകുലം കേരള കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. നായകന്‍ മാര്‍ക്കസ് ജോസഫാണ് കേരളത്തിനായി രണ്ട് ഗോളുകളും നേടിയത്. ടൂര്‍ണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്.

45ാം മിനിറ്റിലും 51ാം മിനിറ്റിലുമായിരുന്നു മാര്‍ക്കസ് ജോസഫ് ഗോകുലത്തിനു വേണ്ടി ലക്ഷ്യം കണ്ടത്. 64ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ്മാര്‍ട്ടിനസാണ് ബഗാനായി ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ തോല്‍വിയറിയാതെ സെമിയിലെത്തിയ കേരള ടീം ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഫൈനലിലെത്തിയത്.

ഇതോടെ 1997ല്‍ എഫ്.സി. കൊച്ചിനു ശേഷം ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്ന കേരള ടീം എന്ന നേട്ടം ഗോകുലം സ്വന്തമാക്കി. എഫ്.സി. കൊച്ചിന്‍ കിരീടം നേടുമ്പോഴും ഫൈനലില്‍ എതിരാളി ബഗാനായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.