1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015

സ്വന്തം ലേഖകന്‍: സമീപ കാലത്ത് ഇന്ത്യന്‍ സ്!മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗമായ ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ ഇന്ത്യയുടെ രത്തന്‍ ടാറ്റക്കും ഓഹരി പങ്കാളിത്തം. എന്നാല്‍ ടാറ്റ കമ്പനികളുടെ പേരില്ല, മറിച്ച് വ്യക്തിപരമായാണ് രത്തന്‍ ടാറ്റ സിയോമി ഓഹരികള്‍ വാങ്ങിയത് എന്നാണ് സൂചന.

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ വില്പന നേടി റെക്കോര്‍ഡിട്ട മൊബൈല്‍ ഫോണ്‍ കമ്പനിയാണ് ചൈനയുടെ ആപ്പിള്‍ എന്നു ഓമനപ്പേരുള്ള സിയോമി. റോക്കറ്റ് വേഗത്തിലുള്ള കമ്പനിയുടെ വളര്‍ച്ച ഇന്ത്യന്‍ കമ്പനികള്‍ക്കു പുറമെ സാംസഗ് പോലുള്ള ആഗോള ഭീമന്മാരെപ്പോലും പരിഭ്രമിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് രത്തന്‍ ടാറ്റ വ്യക്തിപരമായി സിയോമി ഓഹരികള്‍ വാങ്ങിയിരിക്കുന്നത്. എന്നാല്‍ എത്ര ശതമാനം ഓഹരിയാണ് വാങ്ങിയതെന്നോ എത്രയാണ് തുകയെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

രത്തന്‍ ടാറ്റ സിയോമിക്കൊപ്പം കൈകോര്‍ക്കുന്നതിന്റെ ആവേശത്തിലാണ് കമ്പനിയെന്നും കൂടുതല്‍ ഇന്ത്യന്‍ കമ്പനിയായി മാറാന്‍ അദ്ദേഹത്തിന്റെ ഉപദേശം തേടുമെന്നും സിയോമിയുടെ ഇന്ത്യന്‍ മേധാവി മനു ജെയിന്‍ പറഞ്ഞു. ടാറ്റയുടെ കൈപിടിച്ച് ഇന്ത്യന്‍ വിപണയില്‍ വന്‍ മുന്നേറ്റത്തിനാണ് സിയോമി ലക്ഷ്യംവെക്കുന്നത് എന്നാണ് സൂചന.

നേരത്തെ സിയോമി ഫോണുകള്‍ക്ക് ചൈനീസ് ഹാക്കര്‍മാരുടെ ഭീഷണിയുണ്ടെന്നതടക്കം നിരവധി കുപ്രചരനങ്ങള്‍ കമ്പനിയുടെ ഫോണുകളെക്കുറിച്ച് പ്രചരിച്ചിരുന്നു. ടാറ്റയുടെ വരവ് സിയോമിക്കു നേരെയുള്ള ഇന്ത്യന്‍ വിപണിയിലെ അപവാദ പ്രചാരണത്തിന് അന്ത്യം കുറിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

2012 ല്‍ ടാറ്റ കുടുംബത്തിന്റെ കാരണവ സ്ഥാനത്തു നിന്ന് വിരമിച്ച രത്തന്‍ ടാറ്റ ഇപ്പോള്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിരറ്റസാണ്. വിരമിക്കലിന് ശേഷം ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ സ്‌നാപ്ഡീല്‍, അര്‍ബന്‍ ലാഡര്‍, ബ്‌ളൂസ്റ്റോണ്‍, കര്‍ദേഖോ ഡോട് കോം എന്നിവയിലും രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍വഴി പണമിടപാടുകള്‍ നടത്തുന്ന പേടിഎമ്മിലും ഇദ്ദേഹത്തിന് ഓഹരി പങ്കാളിത്തമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.