1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2019

സ്വന്തം ലേഖകന്‍: റെഡ്മി ഫോണുകളില്‍ 64 എംപി ക്യാമറ വൈകാതെ പുറത്തിറങ്ങുമെന്ന് ഷവോമി ഔദ്യോഗികമായി അറിയിച്ചു. ഈ വര്‍ഷത്തിന്റെ അവസാനപാദത്തില്‍ 64 എം.ബി ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമറ നിര്‍മ്മിക്കുന്നതിന്റെ ടീസര്‍ വീഡിയോ ഷവോമി പുറത്തുവിട്ടു.

64 മെഗാപിക്‌സല്‍ ക്യാമറ നിര്‍മ്മിക്കുന്നതിന്റെ ടീസര്‍ വീഡിയോ ഷാവോമി വൈസ് പ്രസിഡന്റ് ലു വെയ്ബിങാണ് പുറത്തുവിട്ടത്. ഷവോമി പുറത്തിറക്കുന്ന 64 എം.ബി ക്യാമറയുള്ള ഫോണ്‍ വിപുലമായി ഇപ്പോള്‍ തന്നെ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നുവെന്ന് കാണിക്കുന്നതാണ് വീഡിയോ. ഇതോടെ ചൈനക്ക് പുറത്തുള്ള ഇന്ത്യ അടക്കമുള്ള മാര്‍ക്കറ്റുകളും കമ്പനി ലക്ഷ്യംവെക്കുന്നുവെന്നും ഉറപ്പിക്കാം.

നാല് ക്യാമറകളാണ് ഫോണിലുള്ളത്. ഇതില്‍ മൂന്നെണ്ണം ലംബമായും നാലാമത്തെ സെന്‍സര്‍ അവയ്ക്ക് വലത് ഭാഗത്തായുമാണ് സ്ഥാപിച്ചിട്ടുള്ളത്. 15 ദിവസത്തോളമായി വലിയ അളവില്‍ ഫോണ്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് വെയ്ബിങ് നല്‍കുന്ന വിവരം. ഫോണ്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് സൂചന.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.