1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2012

മനുഷ്യനെ ശക്തനും ആരോഗ്യവാനുമാക്കുന്ന അത്ഭുത തന്മാത്രയെ കണ്ടെത്തി. പാലിലും ബിയറിലുമാണ് ഈ തന്മാത്ര അടങ്ങിയിരിക്കുന്നത്.ഇതിന്റെ ഉപയോഗം പേശികളെ ശക്തിപ്പെടുത്തുകയും പ്രമേഹത്തെ ചെറുക്കുകയും ചെയ്യും. ഒപ്പം പൊണ്ണത്തടിയെ തടഞ്ഞ് നിങ്ങളെ മെലിഞ്ഞ സുന്ദരമായ ശരീരത്തിന് ഉടമകളാക്കുകയും ചെയ്യും. നിലവില്‍ പാലിലും ബിയറിലും മറ്റ് ചില ആഹാരസാധനങ്ങളിലുമാണ് ഈ അത്ഭുത തന്മാത്രയെ കണ്ടെത്തിയിരിക്കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ വിറ്റാമിന്‍ ജീവിതകാലാവധി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.നിക്കോട്ടിനാമൈഡ് റൈബോസൈഡ് (NR) എന്ന് പേരിട്ടിരിക്കുന്ന ഈ തന്മാത്ര വളരെ ചെറുതും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുളളതുമാണ്. അതിനാല്‍ തന്നെ ഇത് ക്രിത്രിമമായി ഉണ്ടാക്കുന്നത് ചിലവേറിയ കാര്യമാണ്.

പൊണ്ണത്തടിയെ ചെറുക്കുന്നതില്‍ എന്‍ആറിനുളള കഴിവ് വളരെ വലുതാണ്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ എന്‍ ആര്‍ ഉപയോഗിക്കുന്നവയില്‍ അറുപത് ശതമാനം വരെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. അതേപോലെ എന്‍ആര്‍ ഉപയോഗിച്ച എലികളില്‍ പ്രമേഹമുണ്ടാകാനുളള സാധ്യതയും വളരെ കുറവാണ്. അത് പേശീകളെ ശക്തിപ്പെടുത്തുകയും കോശങ്ങളുടെ മെറ്റബോളിസത്തെ ഉദ്ദീപിപ്പിച്ച് അവയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതായും പരീക്ഷണത്തില്‍ കണ്ടെത്തി. പ്രായത്തെ ചെറുക്കാനും ഈ അത്ഭുത തന്മാത്രക്ക് കഴിവുണ്ട്.

വളരെ ചെറുതായതിനാല്‍ ഇത് ക്രിത്രിമായി നിര്‍മ്മിക്കുക വളരെ ചെലവേറിയ കാര്യമാണ്. പാലില്‍ ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും എത്ര അളവിലുണ്ട് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ എത്ര അളവ് പാല്‍ ദിവസവും കുടിച്ചാല്‍ ഇതിന്റെ ഫലം ലഭ്യമാകും എന്നുപറയാനും കഴിയില്ല. സ്വിസ്റ്റര്‍ലാന്‍ഡിലെ ഇകോള്‍ പോളിടെക്‌നിക് ഫെഡറലാണ് ഈ അത്ഭുത തന്മാത്രയെ വേര്‍തിരിത്തെടുത്തത്. സെല്‍ മെറ്റബോളിസം ജേര്‍ണലില്‍ പഠനഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനിലുളള ഈ തന്മാത്രയുടെ പരീക്ഷണങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.