1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2019

സ്വന്തം ലേഖകന്‍: അപകട മേഖലയില്‍ മൂടല്‍മഞ്ഞിലൂടെ കാറോടിച്ച് യുവതികളുടെ മരണനൃത്തം; ഡ്രൈവര്‍മാരുടെ അവസരോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി. യുഎസില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. മൂടല്‍മഞ്ഞ് നിമിത്തം പതിവായി അപകടങ്ങള്‍ നടക്കുന്ന മേഖലയില്‍ യുവതികളുടെ മരണക്കളി. ഓടുന്ന കാറിനു മുകളില്‍ നിന്ന് നൃത്തം ചവിട്ടുന്ന യുവതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമുള്ള സെന്റ് ലൂയിസില്‍ ജനുവരി അവസാന വാരം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

യുവതികളുടെ നൃത്തം ശ്രദ്ധയില്‍പ്പെട്ട മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വേഗത കുറച്ചും നിര്‍ത്തിയുമിട്ടതു കൊണ്ടുമാണ് അപകടം ഒഴിവായത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു എസ്‌യുവിയുടെ മുകളില്‍ നിന്നാണ് ഇവരുടെ പ്രകടനം. ജനറല്‍ മോട്ടോഴ്‌സിന്റെ ഒരു എസ്‌യുവിയുടെ മുകളില്‍ നിന്നും ഇവര്‍ അപകടകരമായി ചുവടുവക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലുള്ളവരാണ് ക്യാമറയില്‍ പകര്‍ത്തിയത്.

ഈ സമയം റോഡില്‍ നിരവധി വാഹനങ്ങള്‍ ഉള്ളതും വീഡിയോയില്‍ വ്യക്തമായി കാണാം.
യുവതികള്‍ കയറി നില്‍ക്കുന്ന വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരുടെ ജീവനും സ്വജീവനും അപകടത്തിലാക്കിയ യുവതികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്തായാലും സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സെന്റ് ലൂയിസ് പൊലീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.