1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2015

സ്വന്തം ഭാര്യ നിങ്ങളേക്കാൾ വൈകാരിക പക്വത കാണിക്കുന്നു എന്ന തോന്നലുണ്ടോ? നിങ്ങൾ മറന്നുപോകുന്ന കാര്യങ്ങൾ അവർ അനായാസം ഓർത്തെടുക്കാറുണ്ടോ? അത്ഭുതപ്പെടേണ്ട, സ്ത്രീകൾ പുരുഷന്മാരേക്കാൾ നന്നായി ഓർമ്മകളുടേയും വികാരങ്ങളുടേയും മേൽ നിയന്ത്രണമുള്ളവരാണെന്ന് പുതിയ വെളിപ്പെടുത്തൽ.

സ്വിറ്റ്സർലന്റിലെ ബാസൽ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനത്തിലാണ് സ്ത്രീകൾ വികാരങ്ങളെ കൂടുതൽ നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് കണ്ടത്. തീവ്രമായ വൈകാരിക മുഹൂർത്തങ്ങളെ കൂടുതൽ നന്നായി ഓർത്തെടുക്കുന്നതും സ്ത്രീകൾതന്നെ.

എന്നാൽ കൂടുതലും വിഷാദമോ, സങ്കടമോ തരുന്ന ഓർമ്മകൾ സൂക്ഷിച്ചു വക്കുന്നതിലാണ് പെൺതലച്ചോർ മുന്നിട്ടുനിൽക്കുന്നതെന്നും സാധാരണ ഓർമ്മകളുടെ കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്നും പഠനം പറയുന്നു.

ഓർമ്മകളെ ശേഖരിച്ചുവക്കുന്നതിലും വൈകാരിക നിയന്ത്രണത്തിലും ലിംഗവ്യത്യാസം പ്രധാന പങ്കുവഹിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് പഠന വിഭാഗം തലവൻ അന്നറ്റ് മിൽനിക്ക് പറയുന്നു. സ്ത്രീകൾ വൈകാരികമായി പുരുഷന്മാരേക്കാൾ മുൻപന്തിയിലാണെന്ന പരമ്പാഗത വിശ്വാസത്തെ ഇതു ശരിവക്കുന്നുവെന്ന് പഠനസംഘം വെളിപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.