February 9, 2012.

സുരേഷ് മാത്യു

കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് യേശുക്രിസ്തു ഇന്നൊരു വിവാദ താരമാണ്. ദൈവ വിശ്വാസത്തെ തള്ളിപ്പറഞ്ഞിരുന്ന ഒരു കൂട്ടര്‍ ഒരു സുപ്രഭാതത്തില്‍ യേശുക്രിസ്തുവിന്റെ വിപ്ലവ പ്രചാരകര്‍ ആയപ്പോള്‍ , ഞങ്ങളുടെ മാത്രം സ്വന്തം എന്ന് കരുതിയ ഒന്നിനെ ആരോ അടിച്ചു കൊണ്ട് പോയി എന്ന പ്രാണ വേദനയില്‍ ആയിരുന്നു മറ്റു ചിലര്‍

ഭൂമിയില്‍ പിറന്ന ദൈവ പുത്രനായി ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന യേശുക്രിസ്തു ഇന്ന് തെരുവുകളില്‍ അപമാനിതന്‍ ആകുന്നുണ്ടെങ്കില്‍ അതിന് ഒരേയൊരു കാരണക്കാര്‍ ഇന്ന് യേശുക്രിസ്തുവിന്റെ സഭയെ മനുഷ്യരുടെ ഇടയില്‍ നയിക്കുന്നവര്‍ തന്നെയാണ്.

കേവലം സമ്പത്തിനു വേണ്ടി യേശുവിന്റെ അനുയായികള്‍ തെരുവില്‍ കിടന്നു തമ്മില്‍ തല്ലിയതും , ഉന്നത സ്ഥാനീയര്‍ വരെ പരസ്പരം ചെളി വാരിയെറിഞ്ഞതും , വേലക്കര്‍ഹിക്കുന്ന കൂലിക്ക് വേണ്ടി കരഞ്ഞവരുടെ മുന്‍പില്‍ മുഷ്ടി ചുരുട്ടിയതും എല്ലാം സമീപ കാല സംഭവങ്ങള്‍ മാത്രമാണ്. ഈ പേക്കൂത്തുകള്‍ ഒക്കെ കണ്ടായിരിക്കില്ലേ യേശുക്രിസ്തു ഏറ്റവും അധികം വേദനിച്ചിരിക്കുന്നത് ?

യേശു വിപ്ലവ പോരാളിയാണെന്ന് ആരോ പറഞ്ഞു കേട്ടപ്പോള്‍ പൊട്ടിപോയ മതവികാരവുമായി തെരുവില്‍ ഇറങ്ങിയവര്‍ , അധോലോക നായകന്‍റെ കൂട്ടാളികളില്‍ ഒരാള്‍ കേരളത്തിലെ അരമനയില്‍ ഉണ്ട് എന്ന് കേട്ടപ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാത്തത് എന്ത് കൊണ്ടാണ് ?

യേശുവിന്റെ ദര്‍ശനങ്ങള്‍ സ്വ ജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് മാത്രകയാകെണ്ടവര്‍ , ലോക സുഖങ്ങള്‍ക്ക് പിന്നാലെ പോയപ്പോള്‍ യേശു അനാഥനായി. ആ യേശുവിനെയാണ് മറ്റു പല ലക്ഷ്യങ്ങളും വച്ച് കൊണ്ട് സ്വന്തമാക്കാന്‍ ഇന്ന് പലരും ശ്രമിക്കുന്നത്. ദൈവ പുത്രനായ യേശുവിനെയോ , രോഗങ്ങള്‍ സുഖപെടുത്തുന്ന യേശുവിനെയോ , ഉയര്ത്തെഴുനെല്‍ക്കപ്പെട്ട യേശുവിനെയോ ഒന്നും അല്ല ,ഇന്ന് വേണ്ടത് പലിശക്കര്‍ക്കെതിരെ ചാട്ടവാര്‍ എടുത്ത യേശുവിനെയാണ്.

യഥാര്‍ത്ഥ യേശുവില്‍ നിന്ന് മാര്‍ക്സിസ്റ്റു പാര്‍ട്ടി എത്രമാത്രം ആകലെയാണോ അത്രമാത്രം ദൂരത്താണ് ഞാനുള്‍പ്പെടുന്ന യേശുവിന്റെ സഭയും. ഈ സഭ യേശുവിലേക്ക് മടങ്ങി ചെല്ലുന്നില്ലെങ്കില്‍ ഒരു കാര്യം സത്യമാണ് – എന്റെ യേശു ഇനിയും തെരുവുകളില്‍ അപമാനിതന്‍ ആകും.

delicious facebook twitter yahoo digg digg

3 Responses to “യഥാര്‍ത്ഥത്തില്‍ ആരാണ് യേശുവിനെ തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ?”

  1. Today’s church’s real condition is this – it is rotten from inside says a catholic priest,

    http://bmalluc.wordpress.com/2012/02/08/plagued-by-immorality-more-women-prophets-are-required-to-revive-it-thinks-catholic-priest/

  2. ക്രിസ്തു ചെയിത വിപ്ലവം എന്തായിരുന്നു? മനുഷ്യരെ തങ്ങളുടെ പാപത്തില്‍ നിന്നും രെക്ഷിക്കുക എന്ന പ്രവര്‍ത്തി ആയിരുന്നു അത്. തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നതുകൊണ്ട് അവനു യേശു എന്ന് പേര്‍ ഇട്ടു. അല്ലാതെ ക്രിസ്തു ഈ ഭുമിയില്‍ ഒരു പാര്‍ട്ടിയോ രാജ്യമോ സ്ഥാപിക്കുവാന്‍ ശ്രമിച്ചില്ല. തന്‍റെ രാജ്യം ഈഎഹികമല്ല എന്ന് താന്‍ പഠിപ്പിച്ചു. റോമ സാമ്രാജ്യത്തിന്‍റെ അടിമത്വത്തില്‍ നിന്നും ക്രിസ്തു ഇസ്രായേല്‍ ജനതയെ വിടുവിച്ചില്ല. പകരം അവരുടെ പാപ മോചനത്തിനായി തന്നില്‍ വിശ്വസിക്കണം എന്ന് താന്‍ പഠിപ്പിച്ചു. ഈ ലോകത്തിലെ ഒരു പാര്‍ട്ടിക്കും ഒരു രാജ്യത്തിനും ശാന്തിയും സമാധനവും നല്‍കുവാന്‍ സാധിക്കുകയില്ല. ക്രിസ്തുവിനു മാത്രമേ ശാന്തിയും സമാധനവും നല്‍കുവാന്‍ സാധിക്കുകയുള്ളൂ. അത് നമ്മള്‍ പൂര്‍ണമായും അനുഭവിക്കുന്നത് സ്വര്‍ഗത്തിലാണ്. ക്രിസ്തുനമുക്കായി ഒരുക്കീയിരിക്കുന്ന പുതിയ യെരുസലെമിലക്ക് എത്തി ചേരുവാന്‍ നമ്മുടെ പപപം മോചിക്കുന്ന ക്രിസ്തുവിനെ സ്വീകരിച്ചു അവന്‍റെ വഴികളില്‍ നടക്കാം.

    പല മത വിഭാഗങ്ങളില്‍ വെച്ച് ഏറ്റവും അധികം നിന്നിക്കപ്പെട്ട, ഇപ്പോഴും നിന്നിക്കപ്പെടുന്ന ദൈവം ക്രിസ്തുവാണ്‌. ക്രിസ്ത്യാനികള്‍ അതുകൊണ്ട് നിരാശപ്പെടേണ്ട കാര്യമില്ല. അവര്‍ ക്രിസ്തുവിനെപ്പോലെ സഹിഷ്ണത ഉള്ളവരായി മറ്റുള്ളവരോട് ക്ഷമിക്കേണം. അതാണ് ക്രിസ്തു ചെയ്ത വിപ്ലവം.

  3. ആദമവിമര്സനം ആത്മാവിനെ ശുധീ കരിക്കും.ഹ്രദയ ശുദ്ദിഉല്ലവര് ഭാഗ്യവാന്‍മാര്‍ എന്നാണല്ലോ തിരുവചനം നമ്മോടു പറയുന്നതും. പിന്നെ, “ക്രിസ്തുവിനെ ഞാന്‍ സ്നേഹിക്കുന്നു,ക്രിസ്തയാനിയെ ഞാന്‍ വെറുക്കുന്നു” എന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ളത് ഒരു ബെറ്റര്‍ ക്രിസ്ത്യന്‍ ആകാന്‍ നമ്മെ പ്രേരിപ്പിക്കുന്നില്ലേ ?

Leave a Reply

Press ctrl+g to toggle between English and Malayalam.

You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>