1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2018

സ്വന്തം ലേഖകന്‍: വിയര്‍പ്പില്‍ നിന്ന് പ്രമേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയുമായി ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനും സംഘവും. ശരീരത്തില്‍ ധരിച്ചാല്‍ പ്രമേഹം അടക്കമുള്ള രോഗങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന പുതിയ സെന്‍സര്‍ ഇന്ത്യന്‍ വംശജനായ ഗവേഷകന്റെ നേതൃത്വത്തില്‍ കണ്ടുപിടിച്ചു. വലിച്ചുനീട്ടാനും വളയ്ക്കാനും കഴിയുമെന്നതാണ് ഈ സെന്‍സറിന് മുന്‍ഗാമികളെ അപേക്ഷിച്ചുള്ള മേന്മ. സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനിലേക്കാണ് വിവരങ്ങള്‍ കൈമാറുന്നത്.

ബ്രിട്ടനിലെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഗവേഷകനായ പ്രഫ. രവീന്ദര്‍ ദാഹിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സെന്‍സര്‍ കണ്ടുപിടിച്ചത്. വിയര്‍പ്പിലെ പിഎച്ച് ലെവല്‍ അടക്കം പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്.

ഇത്തരം സെന്‍സറുകള്‍ ധരിച്ചാല്‍ പതിവ് രക്തപരിശോധന വേണ്ടിവരില്ല. ശരീരം ഉത്പാദിപ്പിക്കുന്ന ഗ്ലൂക്കോസ്, യൂറിയ തുടങ്ങിയ പദാര്‍ഥങ്ങള്‍ വിയര്‍പ്പിലും ഉണ്ട്. ഇവ പരിശോധിച്ച് പ്രമേഹം, വൃക്കരോഗങ്ങള്‍, ചിലതരം കാന്‍സറുകള്‍ എന്നിവയുടെ സാന്നിധ്യം നിര്‍ണയിക്കാനാകും. ഇപ്പോള്‍ കണ്ടുപിടിച്ച സെന്‍സറിന്റെ ശേഷി വര്‍ധിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.