1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2012

1. ചൂടുവെളളത്തില്‍ കഴുകുക
ഏതാണ്ട് 99.9ശതമാനം വീടുകളിലും ഡസ്റ്റ് മൈറ്റ്‌സ് അഥവാ മൂട്ടകളുടെ ശല്യം ഉണ്ടാകാറുണ്ട്. ഇവയെ ഒന്നിച്ച് കൊന്നൊടുക്കുക എളുപ്പമുളള കാര്യമല്ല. എന്നാല്‍ കമ്പിളി പോലുളള തുണികള്‍ ഉപയോഗിക്കുന്നതിന് പകരം കോട്ടനോ സിന്തറ്റിക് ഫൈബര്‍ തുണിത്തരങ്ങളോ കിടക്കയിലേക്ക് ഉപയോഗിക്കുകയാണങ്കില്‍ ഒരു പരിധിവരെ ഇവയുടെ ശല്യം കുറയും. കിടക്കവിരികള്‍ കഴുകുമ്പോള്‍ ചുരുങ്ങിയത് 60 ഡിഗ്രി സെല്‍ഷ്യസ് ചൂടുളള വെളളത്തില്‍ കഴുകുന്നത് മൂട്ടകളെ കൊല്ലാന്‍ സഹായിക്കും.
2. ചീസ്‌ക്ലോത്ത് ഉപയോഗിക്കുക
ബെഡ്‌റൂമിന്റേയും മറ്റും വെന്റിലേഷനുകള്‍ ചീസ് ക്ലോത്ത് ഉപയോഗിച്ച് അടക്കുന്നത് അലര്‍ജിക്ക് കാരണമായ വസ്തുക്കള്‍ റൂമിലേക്ക് വരുന്നത് തടയും. കര്‍ട്ടനുകളും ബ്ലിന്‍ഡുകളും പൊടിയെ ആകര്‍ഷിക്കുന്നതിനാല്‍ ഇവക്ക് പകരം പ്ലാസ്റ്റികിന്റെ ബ്ലിന്‍ഡുകള്‍ ഉപയോഗിക്കുന്നത് എളുപ്പം വൃത്തിയാക്കാന്‍ സഹായിക്കും.
3. സീസണല്‍ ഫുഡ് ഉപയോഗിക്കുക
പലവിധ ഭക്ഷണസാധനങ്ങള്‍ വാരിവലിച്ച് കഴിക്കുന്നത് അലര്‍ജിക്ക് കാരണമാകാം. ശരീരത്തിന് താങ്ങാനാകാതെ വരുമ്പോള്‍ പ്രതികരിക്കുന്നതാണ് അലര്‍ജി. വേനല്‍കാലത്ത് മാത്രം ലഭിച്ചിരുന്ന സ്‌ട്രോബറി ഇപ്പോള്‍ എല്ലാ സീസണിലും ലഭിക്കും. അതുകൊണ്ട് തന്നെ ഇത്തരം പഴങ്ങളുടെ ഉപയോഗവും കൂടി. ഏതെങ്കിലും ഭക്ഷണസാധനത്തിനെതിരേ ശരീരം പ്രതികരിക്കുകയാണങ്കില്‍ അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
4. പുകവലിക്കരുത്
പുകവലി അസ്തമയേയും അതേപോലെ അലര്‍ജിരോഗമായ ഹേഫീവറിനേയും ഗുരുതരമാക്കും. പുകവലിക്കുന്ന ആളുകളുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ആസ്തമ പോലുളള അലര്‍ജി രോഗങ്ങള്‍ വരാനുളള സാധ്യത മറ്റുളളവരേക്കാള്‍ വളരെ കൂടുതലാണ്.
5. കൈകള്‍ വൃത്തിയായി കഴുകുക
വളര്‍ത്തുമൃഗങ്ങളില്‍ നിന്നുളള അലര്‍ജി വര്‍ദ്ധിച്ച് വരുകയാണ്. ഏതാണ്ട 15ശതമാനത്തിലധികം മുതിര്‍ന്ന് ആളുകള്‍ക്ക് പൂച്ചയില്‍നിന്ന് അലര്‍ജി രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. പൂച്ചയുടെ രോമവും മറ്റും ശരീരത്ത് വീഴുന്നതുകൊണ്ടോ ശ്വസിക്കുന്നതുകൊണ്ടോ ആണ് ഇത് സംഭവിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്തശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. വളര്‍ത്തുമൃഗങ്ങളെ ആഴ്ചയിലൊരിക്കലെങ്കിലും കുളിപ്പിക്കുക.
6.ഹെര്‍ബെല്‍ ടീ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞടുക്കുക
ഹെര്‍ബെല്‍ ടീ തെരഞ്ഞെടുമ്പോള്‍ അല്പം ശ്രദ്ധനല്‍കണം. പല ഹെര്‍ബല്‍ ടീകളിലും പൂമ്പൊടിയുടെ സാന്നിധ്യമുളളതിനാല്‍ ഹേ ഫീവര്‍ ലക്ഷണങ്ങള്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട് – പ്രത്യേകിച്ച് ശൈത്യകാലത്ത്.
7. റബ്ബര്‍ സോളുകള്‍
ഷൂവിന്റെ സോളുകളിലും മറ്റും ഉപയോഗിച്ചിരിക്കുന്ന റബ്ബറുകള്‍ എക്‌സിമയും ഡെര്‍മ്മറ്റെറ്റിസും ഉണ്ടാക്കാനുളള സാധ്യത ഏറെയാണ്. ക്ലീനിംഗിന് ഉപയോഗിക്കുന്ന കെമിക്കല്‍ പ്രോഡക്ടുകള്‍, ഹെയര്‍ പ്രോഡക്ടുകള്‍, കോസ്‌മെറ്റിക്‌സ് എന്നിവയും അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. റബ്ബര്‍ ഗ്ലൗസിന് പകരം കോട്ടനോ സിന്തറ്റിക്കോ ഉപയോഗിക്കുക. റബ്ബര്‍ സോളിന് പകരം പ്ലാസ്്റ്റിക് സോള്‍ ഉപയോഗിക്കണം. കെമിക്കല്‍സ് ഉപയോഗിക്കുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
8. കിടക്കവിരികള്‍ മാറ്റാന്‍ ശ്രദ്ധിക്കണം.
സാധാരണയായി ഒരാളുടെ കിടക്കവിരിയില്‍ രണ്ട് മില്യണ്‍ ഡസ്റ്റ് മൈറ്റ്‌സെങ്കിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആറ് മാസത്തിനുളളില്‍ ഡസ്്റ്റ് മൈറ്റ്‌സ് കാരണം നിങ്ങളുടെ തലയണ ഇരട്ടി ഭാരമുളളതായി മാറും. ആറ് മാസത്തിനുളളില്‍ കിടക്കവിരികളും തലയിണകളും അണുവിമുക്തമാക്കണം. 149 പൗണ്ട വിലയുളള യുബാങ്ക് റേകോപ്പ് ആന്റി അലര്‍ജിക് ബെഡ് വാക്‌സിന്‍ ഉപയോഗിക്കാവുന്നതാണ്.
9. ഉറങ്ങുന്നതിന് മുന്‍പ് തലകഴുകുക
പുറത്തുപോയി വന്നശേഷം ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് തല കഴുകാന്‍ മറക്കേണ്ട. പുറത്ത് നിന്ന് വരുമ്പോള്‍ പൂമ്പൊടി നിങ്ങളുടെ തലയില്‍ പറ്റാന്‍ സാധ്യതയുണ്ട്. ഇത് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തലയിണയില്‍ വീണ് രാത്രിയില്‍ ഹേ ഫീവര്‍ ലക്ഷണങ്ങള്‍ക്ക് കാരണമാകാം.
10. ബക്കിളുകള്‍ ശ്രദ്ധിക്കുക
ബെല്‍റ്റിന്റെ ബക്കിളുകള്‍, വാച്ചിന്റെ സ്ട്രാപ്പ്, ബ്രേസിയറിന്റെ ഹുക്കുകള്‍ തുടങ്ങിയവയുടെ ഇടയില്‍ അടിഞ്ഞുകൂടിയ അഴുക്കുകള്‍ പലര്‍ക്കും ചര്‍മ്മത്തില്‍ ചൊറിച്ചില്‍, റാഷസ് തുടങ്ങിയവ ഉണ്ടാക്കാറുണ്ട്. ലോഹംകൊണ്ടുളളതിന് പകരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഇത്തരം അലര്‍ജികള്‍ കുറയ്്ക്കാന്‍ സഹായിക്കും.
11. കാര്‍പെറ്റ് വൃത്തിയായി സൂക്ഷിക്കുക
ഒരി സ്‌ക്വയര്‍ മീറ്റര്‍ കാര്‍പെറ്റിനുളളില്‍ ഒരു ലക്ഷം ഡസ്റ്റ് മൈറ്റ്‌സ് ഉണ്ടാകുമെന്നാണ് കണക്ക്. സാധാരണ തറയേക്കാള്‍ 14 മടങ്ങ് അധികം ഡസ്്റ്റ് മൈറ്റ്‌സ് കാര്‍പെറ്റില്‍ കാണും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കാര്‍പെറ്റ് വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.
12. സെന്‍ട്രല്‍ ഹീറ്റിങ്ങ് ഓഫാക്കുക
ശൈത്യകാലത്ത് വീട് ചൂടാക്കുന്നത് ഡസ്റ്റ് മൈറ്റ്‌സ് കൂടാന്‍ മാത്രമേ സഹായിക്കു. അതിനാല്‍ ശൈത്യകാലത്ത് ജനലുകളും വാതിലുകളും തുറന്നിടുക. തണുത്ത കാലാവസ്ഥയില്‍ ഡസ്റ്റ് മൈറ്റ്‌സിന് ജീവിക്കാന്‍ പ്രയാസമാണ്.
13. കുഷ്യനുകള്‍ മാറ്റാന്‍ മറക്കേണ്ട
പൊടികള്‍ നിറഞ്ഞ കുഷ്യനുകള്‍, ടെഡി ബിയര്‍, ഉണങ്ങിയ പൂക്കള്‍, തുണികൊണ്ടുളള പാവകള്‍ എന്നിവ കിടക്കയില്‍ സൂക്ഷിക്കരുത്. ഇവ ഡസ്റ്റ്‌മൈറ്റ്‌സ് പെറ്റുപെരുകുന്ന താവളങ്ങളാണ്. തുണികൊണ്ടുളള അപ്‌ഹോള്‍സ്റ്ററിക്ക് പകരം പ്ലാസ്റ്റിക്കോ, തടിയോ ഉപയോഗിക്കുന്നതാണ് നല്ലത്.
14. രോമത്തുണികള്‍ക്ക് പകരം സിന്തറ്റിക് തുണി ഉപയോഗിക്കുക
രോമം കൊണ്ട് ഉണ്ടാക്കിയ തുണികള്‍ പലപ്പോഴും അലര്‍ജിക് കാരണമാകും. അതിനാല്‍ തന്നെ കിടക്കവിരികളും തലയിണയും എപ്പോഴും സിന്തറ്റിക് തുണിത്തരങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്നതാണ് നല്ലത്.
15. ഗ്ലൂട്ടന്‍ ഒഴിവാക്കുക
ബ്രിട്ടനിലെ അഞ്ചില്‍ രണ്ട് പേരും കരുതുന്നത് തങ്ങള്‍ക്ക് ഗ്ലൂട്ടന്‍ (ഗോതമ്പിലും മറ്റും അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീന്‍) അലര്‍ജിയാണന്നാണ്. എന്നാല്‍ ശരിക്കും നൂറിലൊരാള്‍ക്ക് മാത്രമാണ് ഗ്ലൂട്ടന്‍ അലര്‍ജിയുണ്ടാക്കാറുളളത്. എന്നാല്‍ 19 ശതമാനം ആളുകള്‍ക്കും ഗ്ലൂട്ടന്‍ കുടല്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും ദഹിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത്തരം ആളുകള്‍ ഗോതമ്പ്, റേ, ബാര്‍ലി, ഓട്‌സ് പോലുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.