1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2012

ബ്രിട്ടനില്‍ അമിത മദ്യപാനികളായ മാതാപിതാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. മൂന്നില്‍ ഒരു കുട്ടി വീതം അമിത മദ്യപാനികളായ മാതാവിന്റെയോ പിതാവിന്റെയോ ഒപ്പമാണ് താമസിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 3.3 മില്യണും 3.5 മില്യണും ഇടയിലുളള കുട്ടികള്‍ അമിത മദ്യപാനികളായ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ഒരു അവസരത്തില്‍ ആറില്‍ കൂടുതല്‍ ഡ്രിങ്കുകള്‍ കഴിക്കുന്ന സ്ത്രീകളേയും എട്ടിലധികം ഡ്രിങ്കുകള്‍ കഴിക്കുന്ന പുരുഷനേയുമാണ് അമിത മദ്യപാനികളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്.

പന്ത്രണ്ട് മാസത്തില്‍ താഴെ പ്രായമുളളള 93,500 കുട്ടികള്‍ അപകടകാരികളായ മദ്യപാനികളായ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നു. ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി റിസര്‍ച്ച് കമ്പനി നടത്തിയ പഠനത്തിലാണ് ഞെട്ടി്ക്കുന്ന ഈ വിവരങ്ങള്‍ പുറത്ത് വന്നത്. ഏകദേശം 31,000 കുട്ടികള്‍ ഡിപ്പന്‍ഡന്റ് ഡ്രിങ്കര്‍ ഗണത്തില്‍ പെടുന്ന മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതായും പഠനത്തില്‍ പറയുന്നു. മാതാപിതാക്കളുടെ അമിത മദ്യപാനം ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് കുട്ടികളെയാണന്നും സൈലന്റ് വോയ്‌സ് എന്നു പേരിട്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍ ഒസി്‌സി വ്യക്തമാക്കുന്നു.

മദ്യപാനികളായ മാതാപിതാക്കളില്‍ നിന്ന് സ്വയം രക്ഷിക്കുന്നതിനൊപ്പം അവര്‍ കുടുംബത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് കൂടി രക്ഷ നേടേണ്ട ബാധ്യത കുട്ടികള്‍ക്ക് വന്ന് ചേരുന്നത് അവരുടെ മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതായി ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ മാഗീ അട്കിന്‍സണ്‍ പറയുന്നു. ധാരാളം കുട്ടികള്‍ സോഷ്യല്‍ കെയര്‍ ഡിപ്പാര്‍്ട്ട്‌മെന്റിന്റെ കണ്ണില്‍ പെടാതെ കഴിയുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ദുരിതം അനുഭവിക്കുന്ന കുട്ടികളെ വളരെ നേരത്തെ കണ്ടെത്തി പരിഹാരം നല്‍കേണ്ടത് ചെല്‍ഡ് കെയര്‍ പ്രൊഫഷണല്‍സിന്റെ മാത്രം ബാധ്യത അല്ലെന്ന് ഒസിസിയുടെ റിപ്പോര്‍്ട്ടില്‍ പറയുന്നു.

പഠനത്തിന്റെ ഭാഗമായി ഒസിസി തയ്യാറാക്കിയ നിര്‍്‌ദ്ദേശങ്ങള്‍ ഗവണ്‍മെന്റിനും നയരൂപികരണ സമിതികള്‍ക്കും ഹെല്‍്ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പ്രൊഫഷണല്‍സിനും സമര്‍പ്പിക്കുമെന്ന് ഒസിസി അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തി്ല്‍ ഒരു അഴിച്ചുപണി നടത്തികൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുളളൂവെന്ന് ഗവണ്‍മെന്റ് വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.