1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2019
ഷാജി കൊച്ചാദംപള്ളി (വാർവിക്) വാർവിക് ആൻഡ് ലെമിങ്ങ്ടൻ (വാൾമ) യുടെ  ഓണാഘോഷ പരിപാടികൾ “ഓണസല്ലാപം 2019 ” നാളെ ശനിയാഴ്ച (21/9/19) യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. വാൾമ പ്രസിഡൻറ് ലൂയിസ് മേനാച്ചേരി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോ മുഖ്യാതിഥിയായിരിക്കും. വാൾമ സെക്രട്ടറി ഷാജി കൊച്ചാദംപള്ളി  ചടങ്ങിന് സ്വാഗതം ആശംസിക്കും. പൊന്നും ചിങ്ങമാസത്തിലെ പൊന്നോണം, വാർവിക്ക് ആൻഡ് ലെമിങ്ങ്ടൻ മലയാളി അസ്സോസിയേഷൻ – വാൾമ യുടെ രണ്ടാമത്തെ ഓണാഘോഷമാണ് നാളെ ശനിയാഴ്ച നടക്കുന്നത്.  
 
വാർവിക് റെയ്സ് കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10.30 am ആരംഭിച്ച് വിവിധ കായിക കലാരിപാടികളോടെ മലയാള സുന്ദരിമാരുടെ ചേലൊത്ത ചടുല നടന മനോഹരമായ തിരുവാതിര കളിയും,  കുട്ടനാടിന്റെ കരുത്തുറ്റ നായകൻ ശ്രീ.സണ്ണിയുടെയും സാംസ്ക്കാരിക നഗരിയായ കോട്ടയത്തിനോടു ചേർന്നു കിടക്കുന്ന മള്ളുശ്ശേരിയുടെ വിരപുത്രൻ ശ്രീ.സജിയുടെയും നേതൃത്വത്തിൽ, അങ്കകലി പൂണ്ട പടവീരന്മാർ പരസ്പരം കൊമ്പു കോർക്കുന്ന വടം വലിയും, അഗനമാരുടെ റാംബോ വാൽക്കും  വാൾമയുടെ “ഓണസല്ലാപം – 2019 ” ഓണാഘോഷത്തിനു മാറ്റു കൂട്ടുന്നു. ഓണാഘോഷത്തിനു നിലവിളക്കു തെളിച്ച്  ഓണത്തപ്പനെ വരവേൽക്കാൻ യുക്മ ജനറൽ സെക്രട്ടറി ശ്രീ അലക്സ്  വർഗീസും, ഓണാശംസകൾ അറിയിക്കാൻ യുക്മ വൈസ് പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോയും അതിഥികളായി എത്തിച്ചേരുന്നു. വിഭവ സമൃദ്ധമായ തിരുവോണ സദ്യക്കു ശേഷം കലാപ്രതിഭകളായ കുട്ടികളുടെയും മുതിർന്നവരുടെയും പുതുമയാർന്ന വിവിധ കലാവിരുന്നുകൾ ഏവർക്കും പുത്തൻ അനുഭവായിരിക്കും.
 
കലാപരിപാടികൾക്ക് ശേഷം  വാൾമയുടെ പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണത്തിനു ശേഷം ഓണ സല്ലാപം 2019 നു തിരശീല വീഴും. വാൾമയുടെ ഓണാഘോഷങ്ങൾക്ക് അണിയറ ശില്പികളായ  ഇവന്റ് കോർഡിനേറ്റർ  രേവതി അഭിഷേകും,  കൾച്ചറൽ കോർഡിനേറ്റർമാരായ  അനു കുരുവിളയും, റോഷിനി നിഷാന്തും വാൾമയുടെ ഓണസല്ലാപം 2019 – വാർവിക്കിലെയും ലെമിഗ് ടണിലെയും മലയാളികൾക്ക് ഒരു പുത്തൻ അനുഭവമാക്കിമാറ്റാൻ അശ്രാന്ത പരിശ്രമത്തിലാണ്.  2018 ജനുവരി 20 നു തുടക്കം കുറിച്ച വാൾമയുടെ തുടർന്നിങ്ങോട്ടുള്ള പ്രവർത്തനത്തിൽ ആത്മാർത്ഥമായി സഹകരിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ട് തുടർന്നങ്ങോട്ടുള്ള വാൾമയുടെ പ്രവർ ത്തനത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടു പ്രഥമ പ്രസിഡണ്ട് ശ്രീ. ലൂയിസ് മേനാചേരിയും പ്രഥമ സെക്രട്ടറി ശ്രീ.ഷാജി കൊച്ചാദം പള്ളിയും  തെരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതൃത്വത്തിനു എല്ലാവിധ ഭാവുകങ്ങളും ആശംസകളുംനേർന്നു തങ്ങളുടെ ദൗത്യത്തിൽ നിന്നു പടിയിറങ്ങും.  വാൾമയുടെ ഓണ സല്ലാപം 2019 ഒരു വൻ വിജയമാക്കാൻ വാർവിക്കിലും ലെമിങ്ടനിലുമുള്ള എല്ലാ മലയാളികളെയും, അവരുടെ സുഹൃത്തുക്കളെയും സ്നേഹത്തോടെയും ആദരവോടെയും ക്ഷണിക്കുകയും,  എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നതായി  വാൾമ ഓണസല്ലാപം 2019 കമ്മറ്റിക്കു വേണ്ടി പ്രസിഡണ്ട് – ലൂയിസ് മേനാച്ചെരി , സെക്രട്ടറി – ഷാജി കൊച്ചാദംപള്ളി എന്നിവർ അറിയിച്ചു.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ലൂയിസ് മേനാച്ചേരി – 07533734616
ഷാജി കൊച്ചാദംപള്ളി – 07446343619
 
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:- 
Warwick Race Horse, 
Warwick Corps  of Drums, 
Westend Centre, Hampton Road, Warwick, Warwickshire, CV34 6JP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.