1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2019

സ്വന്തം ലേഖകന്‍: ‘കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുന്നത് കാണണം,’ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ വിജയ് സേതുപതി
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നമരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സെറ്റില്‍ നടന്‍ വിജയ് സേതുപതി എത്തിയ അനുഭവം പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. സെറ്റിലെത്തിയ സേതുപതി കാരവാനില്‍ വച്ചല്ലാതെ മോഹന്‍ലാലിന്റെ അഭിനയം നേരില്‍ കാണണമെന്നും കണ്ട് പഠിക്കണമെന്നും ആവശ്യപ്പെട്ടെന്നും നേരിട്ടും പ്രിയദര്‍ശനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും ലാലേട്ടന്റെ അഭിനയം കണ്ടെന്നും സിദ്ധുവിന്റെ കുറിപ്പില്‍ പറയുന്നു.

വിജയ് സേതുപതിയോട് ആദരവും ലാലേട്ടനെ ഓര്‍ത്ത് അഭിമാനം തോന്നുവെന്നും സിദ്ദു കുറിച്ചു..

സിദ്ധുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം…

മക്കള്‍ സെല്‍വനോടൊപ്പം…. ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയില്‍ കുഞ്ഞാലിമരക്കാര്‍ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നില്‍ക്കുമ്പോള്‍, ഒരു കാര്‍ എന്നെയും കടന്നു മുന്നോട്ടു പോയി.നോക്കുമ്പോള്‍ ആ കാര്‍ റിവേഴ്‌സ് വരുന്നു. കാറില്‍ നിന്നിറങ്ങി വന്നത് fight മാസ്റ്റര്‍ അനല്‍ അരസ്സ്.അനലുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത ഒരു പടത്തില്‍ ആണ് അനല്‍ സ്വതന്ത്ര മാസ്റ്റര്‍ ആകുന്നത്.’മത്സരം’.അതില്‍ പീറ്റര്‍ ഹൈന്‍ ആയിരുന്നു മാസ്റ്റര്‍.

അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോള്‍ അസിസ്റ്റന്റ് ആയ അനലിനെ പടം ഏല്‍പ്പിച്ചു പീറ്റര്‍ മാസ്റ്റര്‍ പോയി. അനല്‍ തന്റെ ജോലി നന്നായി പൂര്‍ത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച’പുതിയമുഖം’ ആണ് അനലിനെ മലയാളത്തില്‍ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോള്‍ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നന്‍ ആണ് അനല്‍.

വിജയ്‌സേതുപതിയുടെ ഷൂട്ടിനാണ് മാസ്റ്റര്‍ എത്തിയിരിക്കുന്നത്. മാസ്റ്റര്‍ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്‌സേതുപതിയെ പരിചയപ്പെടുത്തി.

ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട് ആണ് നടക്കുന്നതെന്നറിഞ്ഞപ്പോള്‍ വിജയ് പറഞ്ഞു. ‘എനക്ക് ഉടനെ അവരെ പാക്കണം സാര്‍, നാന്‍ അവരുടെ പെരിയ ഫാന്‍’. ‘അതിനെന്താ നമുക്ക് പോകാം, ലാലേട്ടന്‍ ഇപ്പോള്‍ ഫ്രീ ആണ് കാരവാനില്‍ ഉണ്ട്’. ‘എനിക്ക് കാരവാനില്‍ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം.അത് കണ്ടു പഠിക്കണം.അഭിനയത്തിന്റെ സര്‍വകലാശാലയാണ് അദ്ദേഹം’.

ലാലേട്ടനെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും.പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയില്‍ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഒരു നടന്‍. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായാകനും സഹനടന്മാരും ചുറ്റും നില്‍ക്കുമ്പോള്‍.

വൈകീട്ട് അദ്ദേഹം സെറ്റില്‍ വന്നു. കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്. നേരിട്ടും പ്രിയദര്‍ശന്‍ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും. മറ്റു ഭാഷകളിലെ നടന്‍മാര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു അഭിനേതാവ് നമ്മുടെ ഭാഷയില്‍ ഉണ്ടായി എന്നത് മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.