1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2019

സ്വന്തം ലേഖകന്‍: വിശന്നുപൊരിഞ്ഞ് ഭക്ഷണം ചോദിച്ചാല്‍ മര്‍ദ്ദനവും കുരുമുളക് സ്‌പ്രേയും; ദത്തെടുത്ത ഏഴു കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച അമേരിക്കന്‍ വനിത അറസ്റ്റില്‍. പണം സമ്പാദിക്കുന്നതിനായി ദത്തെടുത്ത ഏഴു കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കുകയും യൂട്യൂബ് വിഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. അന്യായമായി തടവില്‍ വയ്ക്കല്‍, ബാലപീഡനം, ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മഷാലേ ഹക്‌നീ എന്ന വനിതയെ അറസ്റ്റു ചെയ്തത്.

30 ഹോട്ടലുകള്‍, 42 മുറികള്‍; ഒളിക്യാമറ: 1600 പേരുടെ കിടപ്പറ രംഗങ്ങള്‍ ലൈവ്
ഏകദേശം 250 ദശലക്ഷം കാഴ്ചക്കാരും 8 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമാണ് ഇവരുടെ ‘ഫന്റാസ്റ്റിക് അഡ്വഞ്ചേഴ്‌സ്’ എന്ന യൂട്യൂബ് ചാനലിന് ഉള്ളത്. ആറു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെക്കൊണ്ട് വിവിധ സാഹസിക കൃത്യങ്ങള്‍ ചെയ്യിക്കുകയാണ് ചാനലിലെ പ്രധാന പരിപാടി.

വളരെ വിചിത്രമായ തരത്തില്‍ തോക്കുകള്‍ കൊണ്ട് പരസ്പരം വെടിയുതിര്‍ക്കുന്ന വിഡിയോകളാണ് ഇതിലധികവും. വിഡിയോ അവസാനിക്കുമ്പോള്‍ കുട്ടികള്‍ ക്യാമറയിലേക്ക് നോക്കി ചാനല്‍ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും ആവശ്യപ്പെടും. എന്നാല്‍ വീട്ടില്‍ ഈ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നു പൊലീസ് പറയുന്നു.

ഈ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുകയും ശുചിമുറിയില്‍ ദിവസങ്ങളോളം പൂട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യാറുണ്ടെന്നാണു പൊലീസ് റിപ്പോര്‍ട്ട്. കൂടാതെ മുഖത്തും ശരീരത്തിലും കുരുമുളക് സ്‌പ്രേ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും കുരുന്നുകളിലൊരാള്‍ പറഞ്ഞു. ബെല്‍റ്റോ ബ്രഷോ ഉപയോഗിച്ച് അടിക്കുക, തല മുതല്‍ കാല്‍പാദം വരെ കുരുമുളക് സ്‌പ്രേ ചെയ്യുക തുടങ്ങിയവയായിരുന്നു ഹക്‌നീയുടെ ക്രൂരവിനോദമെന്നും അവര്‍ മൊഴിനല്‍കി.

ഹക്‌നീ പറയുന്നത് ചെയ്തില്ലെങ്കില്‍ സ്വകാര്യ ഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രേ ചെയ്യുമായിരുന്നുവെന്നും നാലഞ്ചു ദിവസത്തേക്ക് കടുത്ത വേദനയനുഭവിക്കാന്‍ വിടുമായിരുന്നുവെന്നും മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. ചിലപ്പോള്‍ കൂട്ടത്തിലെ ആണ്‍കുട്ടികളുടെ ലിംഗത്തിന്റെ അഗ്രത്തില്‍ ഹക്‌നീ നുള്ളിപ്പറിക്കാറുണ്ടായിരുന്നുവത്രെ. പലപ്പോഴും രക്തമൊലിപ്പിച്ച് നടക്കുന്ന അവസ്ഥയായിരുന്നു ഇവര്‍ക്കെന്നും പൊലീസ് പറയുന്നു.

കൊടും തണുപ്പുവെള്ളത്തില്‍ കുട്ടികളെ നിര്‍ബന്ധിച്ചു കുളിപ്പിക്കുമായിരുന്നു. ഇത്തരത്തില്‍ കുട്ടികളെ ഉപദ്രവിച്ചും പട്ടിണിക്കിട്ടും 2.5 ദശലക്ഷം ഡോളറാണ് ഹക്‌നീ സമ്പാദിച്ചത്. യൂട്യൂബിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ചാനല്‍ അവര്‍ നീക്കം ചെയ്തു. ഈ മാസം 13ന് ഹക്‌നീയുടെ സ്വന്തം മകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പൊലീസ് കണ്ടെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.