1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2019

സ്വന്തം ലേഖകൻ: എ​യ​ർ ഇ​ന്ത്യ​യു​ടെ ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം വി​മാ​നം ഉ​ൾ​പ്പെ​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ൾ ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ വി​മാ​ന​ങ്ങൾക്ക് നി​സാ​ര കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ര​ണ്ട് സം​ഭ​വ​ത്തി​ലും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ല്ല. വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ​നി​ന്നും കൊ​ച്ചി വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ള്ളതായിരുന്നു ആ​കാ​ശ​ച്ചു​ഴി​യി​ൽ പെ​ട്ട​ ഒരു വിമാനം.

172 യാ​ത്ര​ക്കാ​രു​മാ​യി കൊ​ച്ചി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു സം​ഭ​വം. എ​യ​ർ ഇ​ന്ത്യ​യു​ടെ എ 321 ​വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. വി​മാ​ന​ത്തി​ന് ചെ​റി​യ തോ​തി​ല്‍ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​ശ്നം മൂ​ലം തി​രി​ച്ച് പോ​കേ​ണ്ട വി​മാ​നം നാ​ല് മ​ണി​ക്കൂ​ര്‍ വൈ​കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി​യി​ൽ​നി​ന്നും വി​ജ​യ​വാ​ഡ​യി​ലേ​ക്കു​പോ​യ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റൊ​രു വി​മാ​നം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. എ​യ​ർ ഇ​ന്ത്യ​യു​ടെ എ 320 ​വി​മാ​ന​ത്തി​ന് നി​സാ​ര കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.