1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2011

ലണ്ടന്‍: ഒരുമാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ കാര്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്. ജൂണ്‍ 20മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. ഇതിനുശേഷം പൊതുസ്ഥലങ്ങളില്‍ ഇന്‍ഷൂര്‍ ചെയ്യാത്ത വാഹനങ്ങള്‍ കാണുകയാണെങ്കില്‍ അത് പിടിച്ചെടുക്കാനാണ് തീരുമാനം.

ഇന്‍ഷൂര്‍ ചെയ്യാത്ത വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ഈടാക്കുക മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ ഇന്‍ഷൂര്‍ ചെയ്യാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസിന് കഴിയും.

ഇന്‍ഷൂര്‍ ചെയ്യാതെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ നമ്മുടെ റോഡിന് ഭീഷണിയാണെന്ന് റോഡ് സുരക്ഷാ മന്ത്രി മിക്ക് പെന്നിംങ് പറയുന്നു. ഓരോ വര്‍ഷവും 160 പേരുടെ മരണത്തിനും, 23,000 ആളുകളുടെ പരിക്കിനും ഇത്തരക്കാര്‍ കാരണമാകുന്നുണ്ട്. ഇവര്‍ കാരണം കൃത്യമായി ഇന്‍ഷൂറന്‍സ് പ്രീമിയമടക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500മില്യണ്‍ പൗണ്ട് അധികം അടക്കേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള 1.2 മില്യണ്‍ വാഹനങ്ങളില്‍ 4% ഇന്‍ഷൂര്‍ ചെയ്യാത്തവയാണ്. ഇനിമുതല്‍ വാഹനങ്ങള്‍ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യം രജിസ്റ്റര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നയാള്‍ ശ്രദ്ധിക്കണമെന്ന് എം.ബി.ഐ ചീഫ് എക്‌സിക്യുട്ടീവ് ആഷ് ടണ്‍ വെസ്റ്റ് പറഞ്ഞു. ഇന്‍ഷുറന്‍സ് ചെയ്യാത്ത വാഹനയുടമകള്‍ക്ക് പരിരക്ഷ ഇല്ലെന്ന് കാണിച്ച് നോട്ടീസയക്കുകയും പിന്നീട് മറ്റ് നടപടികളിലേക്ക് പോകുകയുമാണ് ചെയ്യുന്നത്. ആദ്യ മുന്നറിയിപ്പ് അവഗണിച്ച് വാഹന ഇന്‍ഷുറന്‍സെടുക്കാത്ത ഡ്രൈവര്‍മാര്‍ 100പൗണ്ട് ഫൈനും നല്‍കേണ്ടി വരും. എന്നിട്ടും ഇന്‍ഷുറന്‍സ് എടുക്കാന്‍ വിസമ്മതിച്ചാല്‍ അയാളുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.