1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2011

ബാലസജീവ്‌കുമാര്‍ (യുക്‌മ ജനറല്‍ സെക്രട്ടറി)

യുക്‌മ ദേശീയ ഭരണസമിതിയിലേയ്ക്ക് ജൂലൈ 10 ന് തെരഞ്ഞെടുപ്പ് നടക്കും.മെയ് 22ന് സ്‌റ്റോക് ഓണ്‍ ട്രന്റില്‍ ചേര്‍ന്ന ഏഴാമത് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് യുക്മ നാഷണല്‍ ഇലക്ഷന്‍ പ്രഖ്യാപനമുണ്ടായത്. ജൂലൈ 10 ന് മിഡ്‌ലാന്‍ഡ്‌സിലുള്ള ഒരു അസ്സോസിയേഷന്റെ ആതിഥേയത്വത്തിലായിരിക്കും നാഷണല്‍ ജനറല്‍ ബോഡിയും ഇലക്ഷനും നടക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് ട്രഷറര്‍ എന്നീ സുപ്രധാന ആറു സ്ഥാനങ്ങളിലേക്കായിരിക്കും തെരഞ്ഞെടുപ്പു നടക്കുന്നത്.

യുക്മയില്‍ ഇതുവരെ അംഗത്വമെടുത്തിട്ടുള്ളതില്‍ 51 അസ്സോസിയേഷനുകള്‍ക്ക് മാത്രമെ യുക്മയുടെ 2011 ലെ ഇലക്ഷനില്‍ മല്‍സരിക്കുന്നതിനും വോട്ടു ചെയ്യുന്നതിനുമുള്ള അവകാശം ഉണ്ടായിരിക്കുകയുള്ളു. (ചില അസ്സോസിയേഷനുകളെ യുക്മയുടെ ഭരണഘടന പ്രകാരം ഈ പ്രാവശ്യം ഈ അവകാശമുണ്ടായിരിക്കുകയില്ല എന്ന് അറിയിച്ചാണ് അംഗത്വം നല്‍കിയിരിക്കുന്നത്)

യുക്മയുടെ ഓരോ അംഗ അസ്സോസിയേഷനുകളില്‍ നിന്നും മൂന്നു പേരെ വീതം യുക്മ നാഷണല്‍ ജനറല്‍ ബോഡിയിലേക്ക് അതാത് അസ്സോസിയേഷന്‍ തെരഞ്ഞെടുക്കും. ഈ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേര്‍ക്കും യുക്മ നാഷണല്‍ ജനറല്‍ ബോഡിയിലും റീജിയണല്‍ ജനറല്‍ ബോഡിയിലും വോട്ടവകാശം ഉണ്ടായിരിക്കും.

ഈ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഒരാള്‍ റീജിയണല്‍ കമ്മിറ്റിയിലായിരിക്കും പ്രവര്‍ത്തിക്കുക. ഇയാള്‍ക്ക് നാഷണല്‍ ഇലക്ഷനില്‍ മല്‍സരിക്കുവാന്‍ അവകാശമില്ല. എന്നാല്‍ ഓരോ റീജിയണെയും പ്രതിനിധീകരിച്ച് നാഷണല്‍ കമ്മിറ്റിയിലെത്തുന്ന ഓരോ മെംബര്‍മാരില്‍ ഒരാളാവാന്‍ ഇയാള്‍ക്ക് അവസരമുണ്ടുതാനും. അസ്സോസിയേഷനുകള്‍ തെരഞ്ഞെടുക്കുന്ന യുക്മ ജനറല്‍ ബോഡിയിലേക്കുള്ള മറ്റു രണ്ടു പേര്‍ക്ക് നാഷണല്‍ ഇലക്ഷനില്‍ മല്‍സരിക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും.

യുക്മ നാഷണല്‍ കമ്മിറ്റിക്കുള്ളതു പോലെ തന്നെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് ട്രഷറര്‍ എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ റീജിയണല്‍ കമ്മിറ്റിയിലും ആകാവുന്നതാണ്. അങ്ങനെ അസ്സോസിയേഷന്‍, റീജിയണല്‍ കമ്മിറ്റി, നാഷണല്‍ കമ്മിറ്റി എന്ന ത്രിതലസംവിധാനം തന്നെ തുടരാനാണ് സംഘടനയുടെ തീരുമാനം.

യുക്മ നാഷണല്‍ ഇലക്ഷനു മുമ്പായി റീജിയണല്‍ ഇലക്ഷനുകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. യുക്മ റീജിയണല്‍ കലാമേളകള്‍ നടത്താനും കായിക മേളകള്‍ നടത്താനും മിഡ്‌ലാന്‍ഡ്‌സ് കേന്ദ്രീകരിച്ച് യുക്മ ട്രോഫിക്കുവേണ്ടിയുള്ള ഓള്‍ യുകെ മലയാളി അസ്സോസിയേഷനുകളുടെ ഒരു വടംവലി മല്‍സരം നടത്തുന്നതിനും യോഗം തീരുമാനമെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.