1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

മാത്യുക്കുട്ടി ആനകുത്തിക്കല്‍

പതിനൊന്നാമത് UKKCA കണ്‍വന്‍ഷനിലെ മുഖ്യാതിഥിയാകാന്‍ എത്തിയ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയ്ക്ക് മാഞ്ചസ്റ്റര്‍ യൂണിറ്റ് അംഗങ്ങള്‍ ഇന്നലെ ഉജ്ജ്വല സ്വീകരണം നല്‍കി. ഫാ: സജിമലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് ജിഷു ജോണ്‍, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ ബേബി കുര്യന്‍, പ്രിയ മര്‍ട്ടിന്‍, ലിസി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് സ്വീകരണം നല്‍കിയത്.

കണ്‍വെന്‍ഷന് പങ്കെടുക്കാനായി യുകെയില്‍ എത്തിച്ചേര്‍ന്ന പ്രൊഫ. ജോയ് മുപ്രാപള്ളിയിലിനെയും ഡോ. ഷിന്‍സ്‌ അകശാലയെയും യു.കെ.കെ.സി.എ അഡ്വയിസര്‍ സ്റ്റെബി ചെറിയാക്കല്‍ സ്വീകരിച്ചു. ശനിയാഴ്ച മാല്‍വെന്‍ ഹില്‍സില്‍ വച്ച് നടക്കുന്ന കണ്‍വെന്‍ഷന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.