1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2015


ജൂണില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കാറുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍. ഈ വര്‍ഷത്തില്‍ ആദ്യം കാര്‍ വില്‍പ്പനയില്‍ ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇവരുടെ കണക്ക് അനുസരിച്ച് 2015ന്റെ ആദ്യ പകുതിയില്‍ 1,376,889 കാറുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2004ല്‍ രേഖപ്പെടുത്തിയ പുതിയ രജ്‌സ്‌ട്രേഷനുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ലഭ്യമായ വിവരങ്ങല്‍ അനുസരിച്ച് ഇത്രയും കാലത്തിനിടെ ഏറ്റവും അധികം കാറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഈ 2004ന്റെ ആദ്യ പകുതിയിലായിരുന്നു.

കുറഞ്ഞ പലിശനിരക്ക്, ആകര്‍ഷകമായ ഫിനാന്‍സ് ഡീല്‍, പുതിയ ടെക്‌നോളജിയുള്ള പുതിയ മോഡല്‍ കാറുകളോടുള്ള ആഗ്രഹം എന്നിവയെല്ലാം പുതിയ കാറുകളുടെ വില്‍പ്പനയ്ക്ക് കാരണമായിട്ടുണ്ട്.

ബ്രിട്ടണില്‍ പുതിയ കാര്‍ വാങ്ങിക്കുന്ന ആളുകളില്‍ മഹാഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നത് ബ്രിട്ടണില്‍തന്നെ നിര്‍മ്മിച്ച കാറുകളാണ്. ഇത് ആഭ്യന്തര ഉത്പാദനത്തിന് വലിയ ഉണര്‍വ് നല്‍കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.