1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2012

സണ്ണി ജോസഫ്‌,ചാര്‍ട്ടേഡ് അക്കൌണ്ടന്റ്

കാര്യമായ നേട്ടങ്ങളൊന്നും സാധാരണക്കാരന് സമ്മാനിക്കാതെ ഒരു പരിധിവരെ ന്യൂട്രല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബജറ്റ് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ഇന്ന് ഹൌസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ചു.ഒരു വശത്ത് സാധാരണക്കാരന് ആശ്വസിക്കാന്‍ നികുതിയിളവുകള്‍ ഉണ്ടെങ്കിലും അത് മറുവശത്ത് വേറെ രൂപത്തില്‍ ഈടാക്കുന്ന പതിവു രീതി തന്നെയാണ് ഇത്തവണയും ചാന്‍സലര്‍ അവലംബിച്ചിരിക്കുന്നത്

ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു

നികുതി നിരക്കുകള്‍

2013 ഏപ്രില്‍ മുതല്‍ നികുതിരഹിത വരുമാന പരിധി (പെഴ്സണല്‍ അലവന്‍സ് ) 9,205 പൌണ്ടായി വര്‍ധിക്കും 2012-13 വര്‍ഷത്തില്‍ ഈ പരിധി 8,105 പൌണ്ടാണ്.1100 പൌണ്ടിന്റെ വര്‍ധനയാണ് അടുത്ത വര്‍ഷം മുതല്‍ ഉണ്ടാവുക .ഇതുമൂലം 24 മില്യന്‍ ആളുകള്‍ക്ക് നികുതിയിനത്തില്‍ വര്‍ഷം 220 പൌണ്ട് വീതം കുറവുണ്ടാകും.

അതേസമയം ഉയര്‍ന്ന വരുമാന നികുതി നിരക്കായ 40 ശതമാനം ഈടാക്കുന്നതിനുള്ള ശമ്പള പരിധി 2013/14 മുതല്‍ 41,450 ആക്കി കുറയ്ക്കും.ഇപ്പോഴിത് 42475 പൌണ്ടാണ്.ഇതുമൂലം 300,000 ആളുകള്‍ ഉയര്‍ന്ന നികുതി നിരക്കായ 40 ശതമാനം നല്‍കേണ്ടി വരും.

ഉയര്‍ന്ന നികുതി നിരക്ക് 50 ശതമാനം എന്നത് 2013 ഏപ്രില്‍ മുതല്‍ 45 ശതമാനമാകും

കമ്പനികളുടെ നികുതിനിരക്ക് (corporation tax) 24 ശതമാനമായി കുറയ്ക്കും

2 മില്യന് മുകളില്‍ വിലയുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി 7 ശതമാനമാകും

സിഗരറ്റിനു നികുതി കൂടും .ഇന്ന് രാത്രി മുതല്‍ പാക്കറ്റിന് 37 പെന്‍സ് വില കൂടും

മുന്‍ നിശ്ചയിച്ചത് പ്രകാരം ഈ വരുന്ന ആഗസ്റ്റ് മുതല്‍ ഇന്ധന നികുതി 3.02 പെന്‍സ് കൂടും.ഇതു പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്ക്ക് ഇടയാക്കും

ചൈല്‍ഡ് ബെനഫിറ്റ്‌

വീട്ടില്‍ ആരെങ്കിലും 40 ശതമാനം നികുതി നല്‍കുന്നുവെങ്കില്‍ ചൈല്‍ഡ് ബെനഫിറ്റ്‌ നിര്‍ത്തലാക്കാനുള്ള വിവാദ തീരുമാനം സര്‍ക്കാര്‍ പിന്‍ വലിച്ചു.ഈ പരിധി 50000 പൌണ്ട് വാര്‍ഷിക ശമ്പളം എന്നാക്കി മാറ്റി.50000 മുതല്‍ 60000 വരെ വാര്‍ഷിക ശമ്പളം ലഭിക്കുന്നവര്‍ക്ക് നൂറു പൌണ്ട് ശമ്പളത്തിന് 1 ശതമാനം എന്ന നിരക്കില്‍ ലഭിക്കുന്ന ചൈല്‍ഡ് ബെനഫിറ്റ്‌ കുറയും.വീട്ടി, ആര്‍ക്കെങ്കിലും 60000 പൌണ്ടോ അതിനു മുകളിലോ വാര്‍ഷിക ശമ്പളം ലഭിക്കുന്നവര്‍ക്ക് ചൈല്‍ഡ് ബെനഫിറ്റ്‌ ലഭിക്കില്ല.

ചുരുക്കത്തില്‍ പറഞ്ഞാല്‍ 50000 പൌണ്ട് വരെ ശമ്പളം ഉള്ളവര്‍ക്ക് ചൈല്‍ഡ് ബെനഫിറ്റ്‌ പൂര്‍ണമായും ലഭിക്കും.50000 മുതല്‍ 60000 വരെ വാര്‍ഷിക ശമ്പളം ലഭിക്കുന്നവര്‍ക്ക് എന്തെങ്കിലും ലഭിക്കും.60000 പൌണ്ടിന് മുകളില്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് ഒന്നും ലഭിക്കുകയില്ല

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.