1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2018

സ്വന്തം ലേഖകന്‍: യുഎഇ പൊതുമാപ്പ്; പ്രവാസി തൊഴിലാളികളുടെ ഒളിച്ചോട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ അവസരം. തൊഴിലാളികള്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍മാരും സ്ഥാപനങ്ങളും നല്‍കിയ പരാതികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിശ്ചിത ഫീസ് ഈടാക്കും.

സ്‌പോണ്‍സര്‍ വ്യക്തിപരമായി നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ 121 ദിര്‍ഹവും സ്വകാര്യ കമ്പനികള്‍ നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ 521 ദിര്‍ഹവും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അബ്‌സ്‌കോന്‍ഡിങ് കേസ് പരിഹരിക്കാന്‍ 71 ദിര്‍ഹവുമാണ് ഫീസ് ആയി ഈടാക്കുക.

ദുബൈയില്‍ ഒളിച്ചോട്ട പരാതിയില്‍ കുടുങ്ങിയവര്‍ അല്‍അവീറിലെ ഈ കേന്ദ്രത്തിലാണ് കേസ് തീര്‍പ്പാക്കാന്‍ എത്തേണ്ടത്. സ്‌പോണ്‍സറുടെ സഹായമില്ലാതെ ഒളിച്ചോട്ട പരാതി ഒഴിവാക്കേണ്ടവര്‍ക്ക് ആമര്‍ സെന്ററുകള്‍ വഴിയും അപേക്ഷിക്കാം. 521 ദര്‍ഹം ഫീസ് അടച്ച് വിസ പുതുക്കാനും പുതിയ ജോലിയിലേക്ക് മാറാനും ഇവിടെ സൗകര്യമുണ്ടാകും.

ആറ് മാസത്തെ താല്‍കാലിക വിസക്കും താമസകുടിയേറ്റ വകുപ്പ് സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒപ്പം പരാതികള്‍ തീര്‍പ്പാക്കി തൊഴിലാളികള്‍ക്ക് പുതിയ ജോലിയിലേക്ക് മാറാനും അവസരമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.