1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2019

സ്വന്തം ലേഖകന്‍: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; രണ്ടു ദിവസത്തിനിടെ നടന്നത് നിരവധി വാഹനാപകടങ്ങള്‍; കാഴ്ചാപരിധി കുറയുമെന്ന് മുന്നറിയിപ്പ്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഴ്ചാപരിധി കുറഞ്ഞതിനാല്‍ വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചാണ് മിക്ക അപകടങ്ങളും. ആളപായമൊന്നും സംഭവിച്ചിട്ടില്ല

പുലര്‍ച്ചെ കാഴ്ചാപരിധി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാവിലെ ആറ് മുതല്‍ പത്ത് വരെ ദൃശ്യപരിധി 200 മീറ്റര്‍ വരെ കുറയുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.

ഗന്തൂത്തിന് സമീപം ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡില്‍ മൂന്നോളം വാഹനാപകടങ്ങളുണ്ടായി. മൂടല്‍ മഞ്ഞ് കാരണം ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള വാഹനങ്ങള്‍ക്ക് വളരെ സാവധാനം മാത്രമേ സഞ്ചരിക്കാന്‍ സാധിച്ചുള്ളൂ.

കനത്ത മൂടല്‍ മഞ്ഞ് കാരണം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങള്‍ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ രാവിലെ 6.20 വരെയുള്ള വിമാനങ്ങളാണ് ഫുജൈറയില്‍ ഇറക്കിയത്. രാവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളില്‍ 92 ശതമാനവും വൈകി.

രാജ്യത്ത് താപനില കുറയുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലടിക്കുന്ന കാറ്റ് പൊടിക്കാറ്റിനും മണല്‍ക്കാറ്റിനും കാരണമാകും. അറേബ്യന്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. കനത്ത് ജാഗ്രത നിര്‍ദേശമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.