സ്വന്തം ലേഖകന്‍: ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചക്കിള്‍ സ്ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രൂപ്പാണ് ഹാക്ക് ചെയ്തത്. ട്വിറ്റര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹാക്കര്‍മാര്‍ ഡോര്‍സിയുടെ അക്കൗണ്ടില്‍നിന്നും വംശീയ അധിക്ഷേപങ്ങള്‍ ട്വീറ്റ് ചെയ്തു.
ആക്ഷേപകരമായ ചില ട്വീറ്റുകള്‍ 15 മിനിറ്റോളം ഡോര്‍സിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ അധികം താമസിയാതെ, ആ ട്വീറ്റുകള്‍ നീക്കംചെയ്തു. ഡോര്‍സിയുടെ അക്കൗണ്ടില്‍നിന്നും നേരിട്ട് ട്വീറ്റ് ചെയ്യുകയും മറ്റുചില അക്കൗണ്ടുകള്‍ റീ ട്വീറ്റ് ചെയ്യുകയുമായിരുന്നു. സമൂഹമാധ്യമത്തിന്റെ ആസ്ഥാനത്ത് ബോംബ് വച്ചിരിക്കുന്നനായി ഒരു ട്വീറ്റില്‍ പറയുന്നു.
നാല് ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡോര്‍സിയുടെ അക്കൗണ്ടിനുള്ളത്. പിന്നീട് ഈ അക്കൗണ്ട് വീണ്ടെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ട്വിറ്റര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല