1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2019

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ട്രഷറി സ്തംഭനം രൂക്ഷമാകുന്നു; സെനറ്റ് സ്പീക്കറുമായി ഉടക്കിയ ട്രംപ് ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി; ശമ്പളമില്ലാതെ വലഞ്ഞ് എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍. മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളുമായി ട്രഷറി സ്തംഭനം ഒഴിവാക്കാനുള്ള ചര്‍ച്ചയില്‍ നിന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി. മെക്‌സിക്കന്‍ മതിലിന് പണം നല്‍കില്ലെന്ന സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്.

മെക്‌സിക്കന്‍ അതിര്‍ത്തി മതിലിന് പണം നല്‍കാത്ത സെനറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭാഗിക ട്രഷറി സ്തംഭനം ഏര്‍പ്പെടുത്തിയത്. എട്ട് ലക്ഷത്തോളം ജീവനക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. ട്രഷറി സ്തംഭനം 19 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഡെമോക്രാറ്റിക് നേതാക്കളായ സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി, ചാക് ഷൂമര്‍ എന്നിവരുമായി ട്രംപ് ചര്‍ച്ച നടത്തിയത്.

എന്നാല്‍ ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ മെകിസിക്കന്‍ മതിലിന് പണം അനുവദിക്കുമോയെന്ന് ട്രംപ് ചോദിക്കുകയും ഇല്ലെന്ന് നാന്‍സി മറുപടി പറയുകയും ചെയ്തു. ഇതാണ് ട്രംപിന്റെ ഇറങ്ങിപ്പോക്കിന് വഴിവച്ചത്. സാമ്പത്തിക അരക്ഷിതാവസ്ഥ ട്രംപ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാന്‍സി പെലോസി പ്രതികരിച്ചു. ഡെമോക്രാറ്റുകളുമായുള്ള ചര്‍ച്ച തന്റെ സമയം കളയുന്നതായിരുന്നു എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.