1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2019

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിന് ബ്രിട്ടന്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ ഒരുക്കിയ വിരുന്നില്‍ ആഭ്യന്തരകാര്യ സെക്രട്ടറി സാജിദ് ജാവിദ് മാത്രം ക്ഷണമില്ല. സാജിദിന്റെ മുസ്‌ലിം സത്വമാണോ ബ്രിട്ടനെ ഇത്തരം തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കണെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫ് മുസ്‌ലിംസ് തെരേസ മേയോട് ആവശ്യപ്പെട്ടു.

മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരില്‍ സാജിദിന് മാത്രമാണ് രാജ്ഞി ഒരുക്കിയ വിരുന്നില്‍ ക്ഷണമില്ലാതിരുന്നത്. വിദേശകാര്യ മന്ത്രി ജെറെമി ഹണ്ട്, പരിസ്ഥിതി മന്ത്രി മിഷേല്‍ ഗോവ് എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു. തെരേസ മേയുടെ രാജിക്ക് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ മുന്‍പന്തിയിലുള്ളവരാണ് ഇരുവരും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രധാന അംഗമായ സാജിദ് ട്രംപ് വിമര്‍ശകനാണ്. 2017 ബ്രിട്ടന്‍ ഫസ്റ്റ് എന്ന തീവ്രവലതു ഗ്രൂപ്പിന്റെ ഇസ് ലാമോഫോബിക് ആയ ട്വീറ്റ് ട്രംപ് പങ്കു വെച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സാജിദ് രംഗത്തെത്തിയിരുന്നു. ‘അപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റും എന്നേയും, എന്നെപ്പോലുള്ളവരേയും വെറുക്കുന്ന, വെറുപ്പു വമിപ്പിക്കുന്ന കൂട്ടരുടെ അഭിപ്രായങ്ങള്‍ പങ്കു വെക്കാന്‍ ആരംഭിച്ചിരിക്കുന്നു. അദ്ദേഹം ചെയ്യുന്നത് തെറ്റാണ്. ഇത് കണ്ട് മിണ്ടാതിരിക്കാന്‍ എനിക്ക് സാധിക്കില്ല’ എന്നായിരുന്നു സാജിദിന്റെ ട്വീറ്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.