1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2015

അടുത്ത പത്ത് കൊല്ലത്തേന് ജീവിച്ചിരിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ ? ഒരു പക്ഷെ നിങ്ങളുടെ ജിപി ഡോക്ടറോട് ചോദിച്ചാല്‍ ചിലപ്പോള്‍ എന്തെങ്കിലും മനക്കണക്കുകളൊക്കെ അദ്ദേഹം പറഞ്ഞേക്കാം. എന്നാല്‍, മനക്കണക്കുകളേക്കാള്‍ മുകളില്‍ യുക്തിസഹമായ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഒരു ട്രെഡ്മില്ലും കാല്‍ക്കുലേറ്ററുമുണ്ടെങ്കില്‍ ഏകദേശം എത്ര നാള്‍ ഇനി ആയുസുണ്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.

ഒരോ മൂന്ന് മിനിറ്റ് ഇടവേളകളില്‍ ട്രെഡ് മില്ലില്‍ ഓടുക എന്നതാണ് ആദ്യപടി. ഓരോ തവണ ഓടുമ്പോഴും സ്പീഡ് കൂട്ടിക്കൂട്ടി വേണം ഓടാന്‍. ഈ ഓട്ടത്തിന്റെ സ്പീഡ് കണക്കാക്കിയാണ് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മരിക്കാന്‍ സാധ്യതയുണ്ടോ ഇല്ലയോ എന്ന കാര്യം കണ്ടെത്തുന്നത്.

ഹൃദയമിടിപ്പിന്റെ വേഗത, തളര്‍ച്ച തുടങ്ങിയ നിരവധി ഘടകങ്ങള്‍ വെച്ചിട്ടാണ് ജോണ്‍സ് ഹോപ്പ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ ട്രെഡ്മില്‍ വികസിപ്പിച്ചെടുത്തത്. ശരീരത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജത്തിന്റെ അടിസ്ഥാനത്തിലാണ് കണക്ക് കൂട്ടലുകള്‍ നടത്തുന്നത്.

ഓരോ ഘട്ടത്തിലും നേടുന്ന സ്‌കോര്‍ ഓരോന്നാണ്. മൈനസ് 200 മുതല്‍ പ്ലസ് 200 വരെയാണ് സ്‌കോറുകള്‍. നൂറോ അതില്‍ക്കൂടുതല്‍ സ്‌കോറോ നേടുന്ന ആളുകള്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് മരിക്കാനുള്ള സാധ്യത രണ്ട് ശതമാനമാണ്. നെഗറ്റീവ് 100നും പൂജ്യത്തിനുമിടയില്‍ സ്‌കോര്‍ നേടുന്ന ആളുകള്‍ മരിക്കാന്‍ 11 ശതമാനം സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.