1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2011

ഒരു ബോയ്‌ ഫ്രെണ്ടോ ഗേള്‍ഫ്രെണ്ടോ ഉണ്ടാകുക എന്നത് ഇന്നത്തെ കാലത്ത്‌ എവിടെയും ഒരത്ഭുതമല്ല മറിച്ച് സിംഗിള്‍ ആണ് എന്ന് കേള്‍ക്കുമ്പോഴാണ് മറ്റുള്ളവര്‍ മൂക്കത്തു വിരല്‍ വച്ച് ചോദിക്കുക “ഈ പയ്യന്/പെണ്‍കുട്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ?”.സിംഗിള്‍ ആയി നടക്കുന്നപയ്യന്‍/പെണ്‍കുട്ടിയെ കണ്ടാല്‍ മിക്കവാറും കൌമാരക്കാര്‍ക്ക് ഇന്ന് പുച്ഛമാണ്.റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് സിംഗിള്‍ എന്നുള്ളത് ഇപ്പോള്‍ നമ്മുടെ കഴിവില്ലായ്മയെ അല്ലെങ്കില്‍ കുറവിനെ ആണ് സൂചിപ്പിക്കുന്നത് എന്നതുപോലെയായിരിക്കുന്നു കാര്യങ്ങള്‍.

അങ്ങനെയങ്ങു വിഷമിക്കാന്‍ വരട്ടെ ഇപ്പോള്‍ പുതിയ പഠനങ്ങള്‍പറയുന്നത് സിംഗിള്‍ ലൈഫ് ആണ് മറ്റ് ലൈഫുകളെക്കാള്‍ ആനന്ദഭരിതം എന്നാണു.ആരെയും കൂസാതെ ഇഷ്ടംപോലെ ഡാന്‍സ് ചെയ്യാം,എത്ര സുന്ദരിമാരോട് വേണമെങ്കിലും പഞ്ചാരയടിക്കാം,പെട്ടെന്ന് കൂട്ടുകാരെയെല്ലാം കൂട്ടി ഒരു ട്രിപ്പ്‌ ഇടാം,രാത്രിയില്‍ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കാം അങ്ങനെ ഏതു സമയത്തും എന്തും തീരുമാനിച്ചു നമുക്ക് ജീവിതം ബ്ലാസ്റ്റ് ചെയ്യാം.ഇതാ സിംഗിള്‍ ലൈഫുമായ്‌ ജീവിതം ആഘോഷിക്കുന്നവര്‍ക്ക് പുതിയ ഒരു സന്തോഷവാര്‍ത്ത സിംഗിള്‍ ലൈഫ്‌ നിങ്ങള്ക്ക് ആരോഗ്യനേട്ടങ്ങള്‍ കൊണ്ടുവരുന്നു.

ആരോഗ്യപരമായ സാമ്പത്തികം

വിവാഹം ജീവിത ചിലവ് കുറയുകയും ധനപരമായ അവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെങ്കിലും വിവാഹം എന്ന ഒരു ചടങ്ങിനു വലിയ ഒരുസംഖ്യയാണ് ഇന്ന് മുടക്കേണ്ടി വരുന്നത്.പൂക്കള്‍, ഭക്ഷണം മട് ചടങ്ങുകള്‍ എന്നിവക്കായി 18500 ഓളം പൗണ്ട് ആണ് ശരാശരി ഓരോരുത്തരും വിവാഹത്തിനായി യു.കെയില്‍ ചിലവാക്കുന്നത്.വിവാഹ ചടങ്ങില്‍ മാത്രം ഇതൊതുങ്ങുകില്ല എന്നതാണ് പ്രധാന പ്രശ്നം.വിവാഹമോചനത്തിനാണ് ഇതിലും വലിയ ചെലവ്.ബ്രിടനിലെ കോടതികള്‍ വഴിയുള്ള വിവാഹമോചനത്തിന് ഒരാള്‍ക്ക് ശരാശരി 13000 പൗണ്ട്‌ ചിലവാകുന്നുണ്ട്.അതെസമയം യു.എസില്‍ ഇത് 20000 ഡോളര്‍ വരെയാകും.ഇത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നല്ലേ?ബാധിക്കും തീര്‍ച്ചയായും താഴെക്കിടക്കാരേക്കാള്‍ മികച്ച ആരോഗ്യസ്ഥിതിയാണ് സമ്പന്ന വര്‍ഗം പ്രകടിപ്പിക്കുന്നത്.

സിംഗിള്‍സ് കൂടുതല്‍ ആരോഗ്യക്ഷമതയുള്ളവര്‍

ഒരു ചൊല്ലുണ്ട് ഇംഗ്ലിഷില്‍” വിവാഹം കഴിക്കുന്നവര്‍ ഭാര്യയെ മാത്രമല്ല നേടുക അവള്‍ക്കൊപ്പം കുറച്ചധികം പോണ്ണത്തടിയും” എന്ന്.ശരിയാണ് വിവാഹത്തിന് ശേഷം മിക്ക ഭര്ത്താക്കന്മാരും ഭാര്യമാരും ആരോഗ്യം ശ്രദ്ധിക്കില്ല.ഡിപാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്തിന്റെ ഒരു പഠന റിപ്പോര്‍ട്ടില്‍ ഇരുപത്തിയേഴ് ശതമാനം മുതിര്‍ന്നവരെയും ആഴ്ചയില്‍ 150 മിനുറ്റ് ശാരീരികഅദ്ധ്വാനത്തിനായി ശുപാര്‍ശ ചെയ്യപെട്ടു എന്നാല്‍ ഈ 27% മുതിര്‍ന്നവരില്‍ മിക്കവാറും ആളുകള്‍ വിവാഹിതരായിരുന്നു.

കൂടുതല്‍ സ്നേഹിതര്‍

മഴപെയ്യുന്ന വൈകുന്നേരങ്ങളില്‍ കാപ്പികുടിക്കുവാന്‍ വിളിക്കുക,പാര്‍ട്ടികളില്‍ ഒരുമിച്ചു നൃത്തം വയ്ക്കക ഇതെല്ലാം ഒരു സീരിയസ് ആയ റിലെഷന്ഷിപ്പിനെയാണ് കുറിക്കുന്നത് .പത്തു വര്‍ഷത്തോളം നടത്തിയ ഒരു ഓസ്ട്രേലിയന്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 22% താഴെയുള്ള വൃദ്ധര്‍ക്കെ ആവശ്യത്തിന് കൂട്ടുകാര്‍ ഉള്ളൂ.ബാക്കിയുള്ളവര്‍ മിക്കവാറുംതനിച്ചാണ് എന്നര്‍ത്ഥം.വിവാഹത്തിനു ശേഷം കൂടുകാരോടോപ്പമുള്ള കറക്കം കുറയുന്നതും വീട്ടിലെക്കുമാത്രമായി ഒതുങ്ങിപ്പോവുകയുമാണ്

കശപിശകള്‍ കുറവ്‌

ഭാര്യക്ക്‌ മുന്‍പില്‍ വച്ചു അലറിവിളിക്കുവാനോ കശപിശയുണ്ടാകുന്നതിണോ ഒരു ഭര്‍ത്താവും ആഗ്രഹിക്കില്ല എങ്കിലും ഒരു പഠനം പറയുന്നത്ഇതിനെക്കാള്‍ ഗുരുതരമാണ് പ്രിയപെട്ടവരുമായി നിങ്ങള്‍ അടിപിടി കൂടുമ്പോള്‍ എന്നാണു.മാനസികക്ലേശം കൂടിയ വിവാഹങ്ങള്‍ പുരുഷനേക്കാള്‍ ഏറെ സ്ത്രീയെയാണ് ബാധിക്കുക എന്നാണു മറൊരു പഠനം പറയുന്നത്.ഭര്‍ത്താവുമായി പ്രശ്നങ്ങള്‍ തുറന്നു പറയാത്തതാണ് മിക്ക ഭാര്യമാര്കും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തുന്നത്.

കുറഞ്ഞഭക്ഷണ പ്രേമം

നമ്മള്‍ കഥ പറയുമ്പോള്‍ഇങ്ങനെ തുടങ്ങുംഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു.അവര്‍ പ്രണയത്തില്‍ വിഴുന്നു വിവാഹിതരാകുന്നു സന്തോഷത്തോടെ ജീവിക്കുന്നു അങ്ങനെ അങ്ങനെ.പക്ഷെ ഇതിനുള്ളില്‍ നടക്കുന്നതൊന്നും ശ്രദ്ധിക്കില്ല.ഉദാഹരണത്തിന് ആണ്‍കുട്ടി പെണ്‍കുട്ടിയെ ഭക്ഷണത്തിന് ക്ഷണിക്കുന്നു.ആണ്‍കുട്ടിയുടെ ഭക്ഷണരീതികളോട് പോരുത്താപെടുന്നതിനായി മിക്കവാറും പെണ്‍കുട്ടി അധികം ഭക്ഷണംകഴിച്ചു പോകുന്നു.ആണ്കുട്ടിയാനെന്കില്‍ പെണ്‍കുട്ടിയുടെ നിര്‍ബന്ധം മൂലം കുറച്ചധികം കഴിക്കുന്നു.ഈ രീതിയില്‍ ഇവരുടെ രണ്ടുപേരുടെയും തൂക്കം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു. മാത്രവുമല്ല വിവാഹത്തിനു ശേഷമുള്ള വിരുന്നു സല്കാരം ദമ്പതികളെ കാര്യമായി ബാധിക്കുന്നു.ഇന്ത്യന്‍ ഫുഡ്‌ വിരുന്നു സല്കാരത്തില്‍ 1338 കലോറിയും ചൈനീസ്‌ 1346 കലോറിയുമാണ് അടങ്ങിയിരിക്കുന്നത്.

വേഗത്തില്‍ സുഖപ്പെടുന്നു

മാനസികാവസ്ഥ ശരീരവുമായി ബന്ധപെട്ടിരിക്കുന്നു അഥവാ ശരീരാവസ്ഥ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.ശരീരത്തിലെ ഒരു മുറിവ് ചിലപ്പോള്‍ നമ്മെ മാനസികമായി തളര്ത്തിയേക്കാം.മനസിനേറ്റ മുറിവ് ശരീരത്തെയും ദുര്‍ബലപെടുത്താം.യു.എസിലെ പഠനങ്ങള്‍ പറയുന്നത് ഒരു ചീത്ത റിലേഷന്‍ഷിപിലാണ് നമ്മള്‍ എങ്കില്‍ ഒരു മുറിവുണങ്ങുന്നതിനു സാധാരണയേക്കാള്‍ കൂടുതല്‍ സമയം എടുക്കും എന്നാണു.വിവാഹിതരുടെ മാനസികസമ്മര്‍ദ്ദം കാരണം രണ്ടാഴ്ച്ചയോളം കൂടുതല്‍ മുറിവുണങ്ങാന്‍ അവര്‍ എടുത്തു എന്നും ആ പഠനം കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.