1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2019

സ്വന്തം ലേഖകന്‍: ‘ഫ്രീ ആയോ മാഷേ, ഞാന്‍ പൊറത്ത്ണ്ട്,’ ചിരി പടര്‍ത്തി ‘തമാശ’ ടീസര്‍. റൊമാന്റിക്ക് കോമഡി ചിത്രം തമാശയുടെ ടീസര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ടിനെ നായകനാക്കി നവാഗതനായ അഷ്‌റഫ് ഹംസ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്.

ചിത്രത്തില്‍ കോളജ് അദ്ധ്യാപകനായി എത്തുന്ന വിനയ് ഫോര്‍ട്ടിന് പുറമെ, ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായു വേഷമിടുന്നു.

നേരത്തെ മുഹ്‌സിന്‍ പരാരി എഴുതി, റെക്‌സ് വിജയന്‍ഷഹബാസ് അമന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.