1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2016

സ്വന്തം ലേഖകന്‍: ലൈംഗികതയുടെ കാര്യത്തില്‍ ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം. ഇന്ത്യന്‍ സമൂഹത്തില്‍ പ്രബലമായ സദാചാരവാദ കടുംപിടുത്തങ്ങള്‍ അയയുന്നതായും കൗമാരക്കാര്‍ കൂടുതല്‍ വിശാലമനസ്‌ക്കരായി മാറുകയും ചെയ്യുന്നതായി സര്‍വേയില്‍ പറയുന്നു.

നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ഗര്‍ഭഛിദ്രങ്ങളില്‍ കൂടുതലും 20 വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. വിവാഹപൂര്‍വ്വ ലൈംഗികതയോടുള്ള ഭയം കൗമാരക്കാരില്‍ മാറിയതായും കൂടുതല്‍ പേര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായുമാണ് സര്‍വേ പറയുന്നത്.

എല്ലാത്തരം ഗര്‍ഭവുമായി ബന്ധപ്പെട്ട് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ 77 ശതമാനം കേസുകളിലും നഗരങ്ങള്‍ കേന്ദ്രീകരിച്ച് 74 ശതമാനം കേസുകളിലും പ്രസവം നടക്കുമ്പോള്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ രണ്ടു ശതമാനം ഗര്‍ഭഛിദ്രവും നഗരങ്ങളില്‍ മൂന്ന് ശതമാനം ഗര്‍ഭഛിദ്രവുമാണ് നടക്കുന്നത്. 20 വയസില്‍ താഴെ പ്രായം വരുന്നവരില്‍ 14 ശതമാനം ഗര്‍ഭഛിദ്രവും നഗരത്തിലാണ് നടക്കുന്നത്.

1549 പ്രായക്കാര്‍ക്കിടയില്‍ 9.6 ശതമാനം പേര്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലും 6.8 ശതമാനം നഗരത്തിലും സര്‍വേ കാലത്ത് ഗര്‍ഭിണികളായതായി സര്‍വേ പറയുന്നു. ഗ്രാമത്തില്‍ 56 ശതമാനം പ്രസവവും സര്‍ക്കാര്‍ ആശുപത്രികളിലാണ് നടക്കുന്നത്. 24 ശതമാനം മാത്രമാണ് സ്വകാര്യ ആശുപത്രിയില്‍ ജന്മം നല്‍കുന്നത്. നഗരത്തില്‍ 42 ശതമാനം പേര്‍ പ്രസവിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയെ അഭയം പ്രാപിക്കുമ്പോള്‍ 48 ശതമാനം ജന്മം നല്‍കുന്നത് സ്വകാര്യ ആശുപത്രിയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.