1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2019

സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയ ഏഷ്യയിലെ രാജ്യമായി തയ്‌വാന്‍. വിവരമറിഞ്ഞതോടെ ആയിരക്കണക്കിന് സ്വവര്‍ഗസ്‌നേഹികള്‍ കനത്ത മഴയെ അവഗണിച്ച് പാര്‍ലമെന്റിനു പുറത്ത് ആഹ്ലാദപ്രകടനം നടത്തി. ഈ 24 ന് നിയമം പ്രാബല്യത്തില്‍ വരും. സ്വവര്‍ഗസ്‌നേഹികള്‍ തമ്മില്‍ പൂര്‍ണ അര്‍ഥത്തിലുള്ള വിവാഹബന്ധത്തിന് അനുമതി നല്‍കുന്നതു തടയാന്‍ യാഥാസ്ഥിതികര്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും 27 നെതിരെ 66 എംപിമാര്‍ ബില്ലിനെ പിന്തുണച്ചതോടെ അതു വിഫലമായി.

തയ്‌വാന്‍ പൗരന്മാര്‍ തമ്മിലോ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശപൗരന്മാരുമായോ ശാശ്വതമായ വിവാഹബന്ധം ഉറപ്പാക്കുന്നതാണ് നിയമം. ഇത്തരം വിവാഹം ഇനി റജിസ്റ്റര്‍ ചെയ്യാനാവും. എന്നാല്‍ കുട്ടികളെ ദത്തെടുക്കണമെങ്കില്‍ ഇവരില്‍ ഒരാളുടെയെങ്കിലും ബന്ധത്തിലുള്ളവരെ മാത്രമെ പറ്റൂ. അതിനാല്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള പരമ്പരാഗത വിവാഹവുമായി സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ തുല്യത ഇപ്പോള്‍ ലഭ്യമായിട്ടില്ല.

സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഈ 24 നകം ഇതിനാവശ്യമായ മാറ്റം വരുത്തണമെന്നും 2017 ല്‍ രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. പുതിയ നിയമം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അടുത്ത ജനുവരിയില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രസിഡന്റ് ത്‌സായ് ഇങ്‌വെന്‍. സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചാണ് 2016 ലെ തിരഞ്ഞെടുപ്പില്‍ അവര്‍ വിജയിച്ചത്. എന്നാല്‍ പിന്നീട് ജനഹിതപരിശോധനയില്‍ ജനങ്ങള്‍ ഇതിനെ എതിര്‍ത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.