1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2012

മസിലു പെരുപ്പിക്കാന്‍ ആശയും ജിമ്മില്‍ പോകാന്‍ മടിയുമായി കഴിയുന്നവര്‍ക്കൊരു ശുഭ വാര്‍ത്ത. ജിമ്മില്‍ പോയി കഠിനമായി അധ്വാനിക്കാന്‍ പ്രചോദനം നല്‍കുന്ന ഗുളികയുമായി സ്വിറ്റ്‌സര്‍ലന്റ് സൂറിച്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ രംഗത്ത്. എറിത്രോപൊയ്റ്റിന്‍ ഹോര്‍മോണ്‍ അടങ്ങിയ ഗുളിക കഴിച്ചാല്‍ ജിമ്മിലേക്കുള്ള ‘ഓട്ട’ത്തിന്റെ വേഗം കൂടുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ശ്വേതരക്താണുക്കളുടെ അളവ് ക്രമപ്പെടുത്തുന്ന ഘടകമാണ് എറിത്രോപൊയ്റ്റിന്‍ ഹോര്‍മോണ്‍. ഗുളിക കഴിച്ചുവെന്നു കരുതി ഇതില്‍ താളംതെറ്റലുണ്ടാകില്ലെന്ന് ഗവേഷകരുടെ അഭിപ്രായം.

വിഷാദം, അല്‍ഷിമേഴ്‌സ്- അനുബന്ധ രോഗങ്ങള്‍ക്ക് മരുന്ന് ഫലപ്രദമാണെന്നാണ് വാദം. ഗുളിക കഴിച്ച് ജിമ്മിലേക്കോടി പൊണ്ണത്തടിക്കാര്‍ തടി കുറക്കുമെന്ന് ഇവര്‍ പ്രത്യാശിക്കുന്നു.

എലികളിലാണ് മരുന്ന് ആദ്യം പരീക്ഷിച്ചത്. രണ്ട് കൂട്ടം എലികളില്‍, എറിത്രോപൊയ്റ്റിന്‍ ഗുളിക കഴിച്ച എലികള്‍ വേഗത്തില്‍ വളരെയധികം നേരം ഓടിയിട്ടും തളര്‍ന്നില്ലത്രെ.

ഗുളിക മനുഷ്യരില്‍ പരീക്ഷിക്കാന്‍ മസില്‍മോഹികളെ കാത്തിരിക്കുകയാണ് ഗവേഷണത്തിന് ചുക്കാന്‍ പിടിച്ചവര്‍..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.