1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2012

കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്ന് ക്യാന്‍സറിനെതിരേയും ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞര്‍. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവലും ക്യാന്‍സറും തമ്മില്‍ ജനിതകമായ ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഹാര്‍ട്ട് അറ്റാക്കിനെതിരേയും പക്ഷാഘാതത്തിനെതിരേയും ഉപയോഗിക്കുന്ന സ്‌റ്റെയിന്‍സ് ടാബ്‌ലെറ്റ് ക്യാന്‍സറിനെതിരേയും ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

സ്‌റ്റെയിന്‍സ് സൂപ്പര്‍ പില്‍സിന് ഒരു ദിവസത്തേക്ക് നാല് പെന്‍സാണ് ചിലവാകുന്നത്. ക്യാന്‍സറിനെതിരെ സ്റ്റെയ്ന്‍സ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതോടെ ക്യാന്‍സര്‍ ചികിത്സയ്ക്കുളള ചിലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. ക്യാന്‍സര്‍ വരാതിരിക്കാനും ഒപ്പം ട്യൂമറുകള്‍ വന്നിട്ടുളളവര്‍ക്ക് അത് ചികിത്സിച്ച് ഭേദമാക്കാനും ഈ ഗുളിക ഉപയോഗിക്കാന്‍ കഴിയും. ന്യൂയോര്‍ക്കിലെ റോച്‌സ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ യൂണിവേഴ്‌സിറ്റിയാണ് കൊളസ്‌ട്രോളും ക്യാന്‍സറും തമ്മിലുളള ബന്ധം കണ്ടെത്തിയത്. കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് നിര്‍ത്തുന്ന ജീനുകള്‍ ട്യൂമറുകള്‍ ഉണ്ടാകുന്നതും വലുതാകുന്നതും തടയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

പുതിയ കണ്ടെത്തല്‍ അനുസരിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ദിവസേന മരുന്ന കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാനുളള സാധ്യത കുറവാണ്. കൊളസ്‌ട്രോള്‍ ലെവല്‍ കൂടി നില്‍ക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവ തമ്മിലുളള ജനിതക ബന്ധം പൂര്‍ണ്ണമായും കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് ആയിട്ടുമില്ല. സ്റ്റെയിന്‍സ് പില്‍ കഴിക്കുന്നവരില്‍ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി രക്തത്തിലാണ് ചീത്ത കൊളസ്‌ട്രോള്‍ കണ്ടെത്തിയിട്ടുളളത്. എന്നാല്‍ ഇത് കോശങ്ങള്‍ക്ക് അകത്ത് ഒളിച്ചിരുന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. എബിസിഎ1 എന്ന ജീനാണ് ക്യാന്‍സറിന് കാരണമാകുന്ന ജീനുകളെ നിയന്ത്രിക്കുന്നത്. ഇതേ ജീന്‍ തന്നെയാണ് കോശങ്ങളില്‍ ഒളിച്ചിരിക്കുന്ന കൊളസ്‌ട്രോളിനെ പുറത്തേക്ക് കൊണ്ടുവരുന്നതും.

അടുത്തിടെ നടത്തിയ പഠനത്തില്‍ കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളാണ് ക്യാന്‍സറിന് പ്രധാന കാരണമാകുന്നതെന്ന് കണ്ടെത്തിയിരുന്നു. എബിസിഎ1 ജീനുകള്‍ ക്യാന്‍സര്‍ കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും അത് രോഗബാധിതങ്ങളായ കോശങ്ങളെ കൊന്നൊടുക്കാനുളള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതായത് എബിസിഎ1 ക്യാന്‍സര്‍ സെല്ലുകള്‍ക്ക് മേല്‍ മതിയായി പ്രവര്‍ത്തിച്ചാല്‍ അവ പടരുന്നതിനെ ഫലപ്രദമായി തടയാന്‍ സാധിക്കുമെന്ന് സാരം. മുന്‍പ് നടന്ന പഠനങ്ങളില്‍ സ്റ്റെയിന്‍സിനൊപ്പം കീമോതെറാപ്പി കൂടി ചെയ്താല്‍ ക്യാന്‍സറിനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്ന കണ്ടെത്തിയിരുന്നു.

എന്നാല്‍ ക്യാന്‍സര്‍ രോഗത്തിന് സ്‌റ്റെയിന്‍സ് ഒരു ഒറ്റമൂലി ആണെന്ന് പറയാനാകില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ലാന്‍ഡ് പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ ക്ലിനിക്കല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും പുതിയ കണ്ടുപിടുത്തം ക്യാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് സഹായിക്കുമെന്നും അ്‌ദ്ദേഹം പ്രത്യാശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.