സ്വന്തം ലേഖകന്‍: ‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ വീണ്ടും; ജനുവരിയിലെ ഈ രണ്ടു ദിവസങ്ങള്‍ക്കായി കണ്ണുനട്ട് വാനനിരീക്ഷകര്‍. ചന്ദ്രനെ ചുവന്നതായോ ചുവപ്പ് കലര്‍ന്ന തവിട്ട് നിറത്തിലോ കാണപ്പെടുന്ന പ്രതിഭാസമായ ‘ബ്ലഡ് മൂണ്‍’ ജനുവരി 20, 21 തീയതികളിലാണ് സംഭവിക്കുക. ചന്ദ്രഗ്രഹണവും, ബ്ലഡ് മൂണും ഒരുമസിച്ചുണ്ടാകുന്ന ഈ പ്രത്യേക പ്രതിഭാസത്തെ ‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ എന്നാണ് വിളിക്കുക. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യയുടെ പല ഭാഗങ്ങളിലും ഇത് കാണാന്‍ സാധിക്കില്ല.
ആഫ്രിക്ക, പടിഞ്ഞാറന്‍ യോറപ്പ്, അമേരിക്ക എന്നീ സ്ഥലങ്ങളില്‍ മാത്രമാണ് ‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ ദൃശ്യമാകുക. ഈ പ്രതിഭാസം ഇനി മേയ് 26, 2022നാണ് വീണ്ടും സംഭവിക്കുക. ചുരുക്കത്തില്‍ ഈ അവസരം നഷ്ടപ്പെട്ടാല്‍ ‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണി’നെ കാണാന്‍ ഇനിയും ഏറെ നാള് കാത്തിരിക്കേണ്ടി വരും. ഈ വസ്തുതയാണ് വാന നിരീക്ഷകരില്‍ ഏറെ കൗതുകമുണര്‍ത്തുന്നത്. അസാധാരണ വലുപ്പത്തിലാകും ചന്ദ്രന് പ്രത്യക്ഷപ്പെടുക.
ചന്ദ്രനും സൂര്യനുമിടയില്‍ ഭൂമി വരുമ്പോള്‍ സൂര്യനില്‍ നിന്നുമുള്ള പ്രകാശം ചന്ദ്രനില്‍ വീഴുന്നത് തടയപ്പെടും. എന്നാലും ഭൂമിയില്‍ തട്ടി ചന്ദ്രനിലേക്ക് കുറച്ച് പ്രകാശം എത്തിച്ചേരും. ആ സമയത്താണ് ചന്ദ്രനെ ചുവപ്പുനിറത്തില്‍ കാണാന്‍ സാധിക്കുക. ഇതിനെയാണ് ‘സൂപ്പര്‍ ബ്ലഡ് മൂണ്‍’ എന്ന് വിളിക്കുക. ഈ പ്രതിഭാസം ദര്‍ശിക്കാന്‍ പ്രത്യേക കണ്ണടയോ ഉപകരണങ്ങളോ ആവശ്യമില്ല. നഗ്നനേത്രങ്ങള്‍ കൊണ്ട് ഇത് കാണുന്നത് തികച്ചും സുരക്ഷിതമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല