1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2012

ജിജി നട്ടാശ്ശേരി

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കാവല്‍പിതാവായ വിശുദ്ധ. മാര്‍തോമാശ്ലീഹയുടെ ഓര്‍മ പെരുനാള്‍ ഈ മാസം 14 ന് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. ലണ്ടന്‍ ബ്രോക്‌ലി സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി റവ.ഫാ. തോമസ് പി ജോണ്‍ തിരുനാളിന് കാര്‍മികത്വം വഹിക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 10.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടാകും.

ഭക്തി നിര്‍ഭരമായ പ്രദര്‍ശനത്തിന് പൊന്‍വെള്ളി കുരിശും കൊടികളും മുത്ത് കുടകളും വര്‍ണ്ണ പകിട്ട് നല്‍കും. തുടര്‍ന്ന്‌സ്‌നേഹവിരുന്ന് നടത്തപ്പെടും. വിശുദ്ധ മാര്‍ തോമാശ്ലീഹയുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ഗ്രേറ്റ് കാബോന്‍ ചര്‍ച്ചിലേക്ക് ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യു എബ്രഹാം പാലത്തിങ്കലും തിരുനാള്‍ കമ്മറ്റിയംഗങ്ങളും അറിയിച്ചു.

പള്ളിയുടെ വിലാസം

THE CAMBOURNE CHURCH

JEVONSLANE

GREAT CABOURNE

CB23 5AP

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

TRUSTEE- JOSEPH THOMAS 07712481420

SECRATARY ABRAHAM MATHEW 01480839124

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.