1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2019

സ്വന്തം ലേഖകന്‍: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സ്‌പൈദ് ജെറ്റ്. സൗദി എയര്‍ലൈന്‍സിന് പിറകെ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസിനൊരുങ്ങി സ്‌പൈസ് ജെറ്റ്. ഏപ്രില്‍ മുതലാരംഭിക്കുന്ന സര്‍വ്വീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജിദ്ദകോഴിക്കോട് സെക്ടറില്‍ ഇതാദ്യമായാണ് സ്‌പൈസ് ജെറ്റ് വിമാനസര്‍വ്വീസ് ആരംഭിക്കുന്നത്

ഏപ്രില്‍ 20 മുതലാണ് ജിദ്ദ കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ ദിനേന ഓരോ സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. കോഴിക്കോട് നിന്ന് പുലര്‍ച്ചെ 5.35ന് പുറപ്പെടുന്ന വിമാനം സൗദി സമയം രാവിലെ 8.35ന് ജിദ്ദയിലെത്തും. രാവിലെ 9.45ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.05ന് കോഴിക്കോട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രാസമയം ക്രമീകരിച്ചിരിക്കുന്നത്.

ബോയിംഗ് 737 മാക്‌സ് ശ്രേണിയില്‍പെട്ട വിമാനത്തിന് 8 മണിക്കൂര്‍ പറക്കുന്നതിനാവശ്യമായ ഇന്ധനക്ഷമതയുണ്ട്. 230 പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ ഭാര നിയന്ത്രണത്തിന്റെ ഭാഗമായി 189 പേര്‍ക്ക് യാത്രചെയ്യാനാണ് അനുമതിലഭിച്ചിട്ടുള്ളത്.

ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വണ്‍വേക്ക് 645 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ബാഗേജ് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല. പ്രവാസികള്‍ എയര്‍ ഇന്ത്യയുടെ ജിദ്ദകോഴിക്കോട് സര്‍വ്വീസ് പ്രതീക്ഷിച്ചിരിക്കവെയാണ് സ്‌പൈസ് ജെറ്റിന്റെ പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.