1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2011

മുറ്റത്ത്‌ കളിക്കുന്നതിനിടയില്‍ കുഞ്ഞുങ്ങള്‍ മണ്ണ് തിന്നുമ്പോള്‍ നമ്മള്‍ സാധാരണയായി അവരെ വഴക്ക് പറയുകയാണ്‌ പതിവ് ഇനി കുഞ്ഞുങ്ങളെ ഇക്കാരണങ്ങള്‍ കൊണ്ട് വഴക്ക് പറയേണ്ടതില്ല എന്നാണു ഗവേഷകലോകം പറയുന്നത്. മണ്ണ് തിന്നുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ കണ്ടെത്തല്‍. മണ്ണോ കളിമണ്ണോ കഴിക്കുന്നത് ആമാശയത്തിന് ഗുണകരമാണ്. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 480 സാംസ്‌കാരിക വര്‍ഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

മിഷണറിമാര്‍ , കാര്‍ഷിക വിദഗ്ധര്‍, സഞ്ചാരികള്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു പഠനം. അയേണ്‍, സിങ്ക്, കാല്‍സ്യം തുടങ്ങിയവയുടെ കുറവുള്ളവര്‍ക്കാണ് സാധാരണ ഗതിയില്‍ മണ്ണ് തിന്നാന്‍ താല്‍പര്യമുണ്ടാവുക. എന്നാല്‍ ഇതിന് തീര്‍ത്തും വിരുദ്ധമാണ് പുതിയ കണ്ടുപിടുത്തം. ശരീരത്തില്‍ പ്രവേശിക്കാനിടയുള്ള പരാദങ്ങള്‍ക്കും ജൈവവിഷങ്ങള്‍ക്കുമെതിരെ മറയായി മണ്ണ് പ്രവര്‍ത്തിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

മണ്ണ് തിന്നാന്‍ പരിശീലനം നല്‍കുന്ന രീതി വന്യ മൃഗങ്ങളില്‍ കാണാറുണ്ട്. ജിയോഫാജി എന്നറിയപ്പെടുന്ന ഈ രീതി പിന്തുടരുന്ന മനുഷ്യ വര്‍ഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടത്രെ. കുട്ടികളും ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിപ്പോക്രാറ്റ് തന്റെ ഗ്രന്ഥത്തില്‍ ഇവരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്ന് പഠനസംഘത്തിന്റെ നേതാവ് ഡോ.സേറ യങ്ങ് പറയുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.