1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2012


ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നവര്‍ക്ക് ക്യാന്‍സറുണ്ടാകാനുളള സാധ്യത ഏറെയാണന്ന് പഠനം. കൂര്‍ക്കം വലിയോ മറ്റേതെങ്കിലും ഉറക്ക സംബന്ധമായ പ്രശ്്‌നങ്ങളോ ഉളളവരില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരിക്കുമെന്നും അത് ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സഹായിക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയില്‍ ഉറക്കസംബന്ധിയായ പ്രശ്‌നങ്ങളുളള ക്യാന്‍സര്‍ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെ്‌ത്തെല്‍

കൂര്‍ക്കം വലി നിയന്ത്രിക്കുന്നതിലൂടെ ക്യാന്‍സര്‍ കുറയ്ക്കാനാകുമെന്ന പുതിയ സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കൂര്‍ക്കം വലി പോലുളള പ്രശ്‌നങ്ങളുളളവര്‍ക്ക് ക്യാന്‍സര്‍ വരാനുളള സാധ്യത മറ്റുളളവരേക്കാള്‍ 4.8 ശതമാനം കൂടുതലാണ്. സ്ലീപ്പ് ഡിസോഡര്‍ ബ്രീത്തിങ്ങ് ചെറിയ അളവിലുളളവര്‍ക്ക് കൂടുതലായി ഉളളവരേക്കാള്‍ ക്യാന്‍സര്‍ വരാനുളള സാധ്യത കുറവാണ്. പൊണ്ണത്തടി ക്യാന്‍സര്‍ വരാനുളള സാധ്യത കൂ്ട്ടുന്നുണ്ട്. സാധാരണയായി പൊണ്ണത്തടിയുളളവര്‍ക്ക് സ്ലീപ്പിങ്ങ് ഡിസോഡറുകളും ഉണ്ടാകാറുണ്ട്.

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്ന് മുന്‍പും പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.യൂണിവേഴ്‌സി്റ്റി ഓഫ് വ്ിസ്‌കോസിനിലെ ഒരു പറ്റം ഗവേഷകരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. ലോകത്ത് തന്നെ ആദ്യമായാണ് കൂര്‍ക്കംവലിയേയും ക്യാന്‍സറിനേയും ബന്ധപ്പെടുത്തി ഇത്തരത്തിലൊരു പഠനം നടക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജാവിയര്‍ നെറ്റോ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.