1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2019

സ്വന്തം ലേഖകന്‍: സ്മാര്‍ട് ഫോണിലേക്ക് എസ്എംഎസായി വ്യാജ ആപ്പുകളുടെ ലിങ്കുകള്‍; കരുതിയിരുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കൈയ്യിലാകും. അടുത്തിടെ ഗുഡ്ഗാവില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഉപയോക്താവിന് നഷ്ടപ്പെട്ടത് 60,000 രൂപയാണ്. മൊബൈലിലേക്ക് വന്ന ലിങ്കില്‍ ക്ലിക്കുചെയ്തതോടെയാണ് അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടത്.

സെപ്റ്റംബര്‍ 10ന്, സ്മാര്‍ട് ഫോണിലേക്ക് എസ്എംഎസായി വന്ന ലിങ്കില്‍ ക്ലിക്കുചെയ്തു. ഇതോടെ ഫോണില്‍ ചില ആപ്പുകള്‍ ഇന്‍സ്റ്റാളായി. വ്യാജ ആപ്പുകള്‍ വഴി തട്ടിപ്പുകള്‍ നടത്തുന്നവരാണ് ഇതിനു പിന്നില്‍. 52 കാരനായ ഹരീഷ് ചന്ദ്രന്‍ എന്ന വ്യക്തിക്ക് അക്കൗണ്ടില്‍ നിന്ന് 60,000 രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രണ്ടു തവണയായാണ് പണം പിന്‍വലിച്ചിരിക്കുന്നത്.

ഇന്‍കം ടാക്‌സ് വകുപ്പില്‍ നിന്നുള്ള ഔദ്യോഗിക സന്ദേശമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മൊബൈലിലേക്ക് സന്ദേശം വന്നത്. ഇത്തരം ലിങ്കുകള്‍ മെയില്‍ വഴിയും പ്രചരിക്കുന്നുണ്ട്. സാധാരണക്കാരെ പെട്ടെന്ന് വീഴ്ത്താന്‍ കഴിയുന്നതാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൂന്നു ദിവസത്തിനു ശേഷമാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ നിന്നു ഹരീഷിനു വന്ന ഒടിപി മെസേജ് മറ്റൊരു ഫോണിലേക്ക് തിരിച്ചു അയക്കുകയായിരുന്നു. പുലര്‍ച്ചെ 2.30നാണ് ഒടിപി മെസേജ് വന്നിരിക്കുന്നത്.

സംഭവം ബാങ്ക് അധികൃതരെ അറിയിച്ചപ്പോഴാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി ഹരീഷ് മനസ്സിലാക്കുന്നത്. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ് വഴി ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരന്നു. മെസേജുകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള സംവിധാനവും വ്യാജ ആപ്പിലുണ്ടായിരുന്നു. പൂനെയില്‍ നിന്നുള്ള നമ്പറിലേക്കാണ് മെസേജുകള്‍ കൈമാറ്റം നടന്നതെന്നും സൈബര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.