1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2019

സ്വന്തം ലേഖകന്‍: വിവാഹച്ചടങ്ങിനിടെ കേക്ക് കൊടുക്കാതെ കളിപ്പിച്ച വധുവിന്റെ കരണം അടിച്ചുപുകച്ച് വരന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ. ഒരു തമാശയ്ക്കിടെ വരന്‍ നവവധുവിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുമാണ് വധുവിന്റെ തമാശയ്ക്ക് വരന്‍ ഈ വിധം പ്രതികരിച്ചത്.

അധികം സന്തോഷമില്ലാത്ത മുഖവുമായാണ് വരനും, വധുവും വേദിയില്‍ നില്‍ക്കുന്നത്. മധുരം പങ്കുവെയ്ക്കാനായി കേക്ക് മുറിക്കുകയും, അതിഥികള്‍ ചിത്രം പകര്‍ത്തുകയും ചെയ്യവെയാണ് ഞെട്ടിച്ച് കൊണ്ട് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വരന്‍ നല്‍കിയ കേക്ക് കഴിച്ച ശേഷമാണ് വധു ചടങ്ങിന് അല്‍പ്പം രസം പകരാന്‍ തീരുമാനിച്ചത്.

വരന് നേര്‍ക്ക് നീട്ടിയ കേക്കിന്റെ കഷണം പിന്‍വലിച്ച് രസിച്ചപ്പോള്‍ വരന്‍ വധുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. പെട്ടന്നുള്ള അടിയില്‍ വീഴാന്‍ പോകുന്ന വധുവിനെയും വീഡിയോയില്‍ കാണാം. മറ്റ് അതിഥികള്‍ വരനെ പിടിച്ചുമാറ്റുമ്പോള്‍ വേദനയുള്ള മുഖവുമായി നില്‍ക്കുന്ന വധുവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.