1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2015

മൂത്രംകൊണ്ട് മസാജ് ചെയ്യുന്നത് ചർമ്മസൗന്ദര്യം നിലനിർത്താനും മുഖക്കുരുപോലുള്ള പ്രശ്നങ്ങളെ അകറ്റിനിർത്താനും സഹായിക്കുമെന്നു കണ്ടെത്തൽ. മൂത്രത്തിന്റെ ബാക്ടീരിയ, ഫംഗസ് നശീകരണശേഷി ചർമ്മത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ഇൻ യുവർ ഓൺ പെർഫെക്ട് മെഡിസിൻ എന്ന പുസ്തകത്തിന്റെ രചയിതാവ് മാർത്ത ക്രിസ്റ്റി പറയുന്നു.

ധാതുസമ്പന്നമായ മഞ്ഞ നിറമുള്ള മൂത്രത്തിനു മുഖക്കുരു, എക്സിമ, സോറിയാസിസ് പോലുള്ള ചർമ്മരോഗങ്ങളെ പ്രതിരോധിക്കാനാകും. ഏതാനും തുള്ളികൾ കണ്ണിലും മൂക്കിലും ഒറ്റിക്കുന്നതും രോഗപ്രതിരോധശേഷി കൂട്ടാൻ ഉപകരിക്കും. ദിവസവും രാവിലെ ഒരു കപ്പ് മൂത്രം കുടിക്കുന്നതുപോലും ആരോഗ്യത്തിനു അതിവിശേഷമാണെന്നാണ് മാർത്ത പറയുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലെ സ്ത്രീകൾ യൂറിൻ ബാത്ത് നടത്തിയിരുന്നെന്ന് മാർത്ത അവകാശപ്പെടുന്നു. പാട്ടുകാരി മഡോണ കുളിക്കുമ്പോൾ പാദങ്ങൾ മൂത്രംകൊണ്ടു കഴുകാറുണ്ടെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്. അത്‌ലറ്റിക് ഫുട്ട് എന്ന രോഗം വരാതിരിക്കാനാണിത്.

മൂത്രത്തിന്റെ 95% ത്തോളം വെള്ളവും ബാക്കി പോഷകങ്ങളും ധാതുക്കളും വിറ്റാമിനുകളുമാണ്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം മൂത്രത്തിന്റെ ഈ ഔഷധഗുണങ്ങൾ പുറത്തുവിടാതെ ലാഭത്തിൽ മാത്രം ശ്രദ്ധിക്കുകയാണെന്നും മാർത്ത പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.