1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2012

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യത ഇരട്ടിയാണന്ന റിപ്പോര്‍ട്ട്്. ഓഫീസുകളില്‍ മൂന്നു മണിക്കൂറില്‍ കൂടുതല്‍ ഒറ്റ ഇരിപ്പിരുന്ന് ജോലി ചെയ്യുന്നവരില്‍ ബ്ലഡ് കട്ടപിടിക്കാനുളള സാധ്യത കൂടുതലാണന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇരുന്ന് ജോലി ചെയ്യുന്നവരില്‍ പൊണ്ണത്തടി, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു.

എന്നാല്‍ ഇവരില്‍ രക്തം കട്ടപിടിക്കാനുളള സാധ്യത ഇതിനേക്കാളൊക്കെ ഇരട്ടിയാണന്നും അത് മറ്റ് പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നുമാണ് പഠനം നടത്തിയ ലൈഫ്ബ്ലഡ് എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യുന്നവര്‍ ഫ്‌ളൈറ്റ് യാത്രക്കാര്‍ തുടങ്ങിയവരില്‍ ഡീപ് വെയിന്‍ ത്രോംബോസിസ്,ഡബ്ബ്ഡ് എക്കണോമി ക്ലാസ് സിന്‍ഡ്രോം തുടങ്ങിയവ ഉണ്ടാകാനുളള സാധ്യത കൂടുതലാണ്.

30 വയസ്സില്‍ താഴെയുളള ആയിരം പേരില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നത്. ജോലിക്കിടയ്ക്ക് അല്‍പ്പനേരം എഴുനേറ്റ് നടക്കുന്നത് പ്രശ്‌നങ്ങളുണ്ടാകാനുളള സാധ്യത കുറയ്ക്കുമെന്നും ഇവര്‍ പറയുന്നു. 10ല്‍ എട്ട് ചെറുപ്പക്കാരും വൈകുന്നേരം വീട്ടിലെ സോഫായിലിരുന്ന് ചെലവഴിക്കുകയാണ് ചെയ്യുന്നത്. 90 മിനിട്ടില്‍ കൂടുതല്‍ ഒരേ ഇരുപ്പ് ഇരിക്കുന്നത് മുട്ടിന് തോഴേക്കുളള രക്തയോട്ടം പകുതിയായി കുറയ്ക്കും. അത് രക്തം കട്ടപിടിക്കാനുളള സാധ്യത ഉയര്‍്ത്തും.

ഇരിക്കുന്ന ഓരോ മണിക്കൂറും രക്തം കട്ടപിടി്ക്കാനുളള സാധ്യത 10 വരെ കൂടികൊണ്ടിരിക്കുകയാണ്. ബ്രിട്ടനില്‍ മാത്രം വര്‍ഷം ഏകദേശം 60,000 പേര്‍ക്ക് ഗുരുതരമായ ബ്ലഡ് ക്ലോട്ടിങ്ങ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭൂരിഭാഗം ചെറുപ്പക്കാരും ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണന്നാണ് സ്ത്യം. ജോലിക്കിടയില്‍ ചെറിയ ചെറിയ ഇടവേളകള്‍ എടുക്കുക, അല്‍പ്പനേരം നടക്കുക, തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ അപകടം പരമാവധി ഒഴിവാക്കാന്‍ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.