1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2019

സ്വന്തം ലേഖകന്‍: കൊച്ചിയുടെ ജൂത മുത്തശി സാറ ജേക്കബ് കോഹന്‍ അന്തരിച്ചു; 97 വയസായിരുന്നു. കേരളത്തില്‍ അവശേഷിക്കുന്ന ജൂതസമുദായാംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്നു ഇവര്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബാഗ്ദാദില്‍നിന്നു കൊച്ചിയിലേക്ക് കുടിയേറിയ ജൂതകുടുംബങ്ങളുടെ പിന്മുറക്കാരിയായ സാറ കൊച്ചിയിലാണ് ജനിച്ചത്.

കുടുംബാംഗങ്ങളെല്ലാം 1948ല്‍ ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും ഇവര്‍ കൊച്ചിയില്‍തന്നെ തുടരുകയായിരുന്നു. ഇവരുടെ മരണത്തോടെ കൊച്ചിയില്‍ ശേഷിക്കുന്ന ജൂതന്മാരുടെ എണ്ണം രണ്ടായി ചുരുങ്ങി. നിലവില്‍ സംസ്ഥാനത്ത് 20 ഓളം ജൂതന്മാരാണുള്ളത്.

സംസ്‌കാരം ശനിയാഴ്ച രണ്ടിന് മട്ടാഞ്ചേരി ചക്കാമാടത്തെ ജൂത സെമിത്തേരിയില്‍ നടക്കും. ജേക്കബ് കോഹനാണ് ഭര്‍ത്താവ്. ഭര്‍ത്താവിന്റെ മരണത്തിനുശേഷം തനിച്ചായിരുന്നു മക്കളില്ലാത്ത സാറയുടെ താമസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.