1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2012

ലണ്ടന്‍ : എല്ലാത്തരം മലേറിയകളേയും പ്രതിരോധിക്കാന്‍ കഴിയുന്ന ഒരൊറ്റ മരുന്ന് ഉടന്‍ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞര്‍. കേപ്പ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് തങ്ങള്‍ പുതുതായി കണ്ടെത്തിയ MMV390048 എന്ന സംയുക്തത്തിന് മലേറിയ രോഗാണുക്കളെ ആളുകളിലേക്ക് പകരുന്നത് തടയാന്‍ കഴിയുമെന്ന് അവകാശപ്പെട്ടത്. നിലവില്‍ മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഒരു ചെറിയ കാലയളവിലേക്കേ രോഗാണുക്കളെ പ്രതിരോദിക്കാനുളള ശേഷിയുളളൂ. അതിന് ശേഷം രോഗാണുക്കള്‍ വീണ്ടും മരുന്നുകളെ പ്രതിരോധിക്കാനുളള ശേഷി ആര്‍ജ്ജിക്കുകയും ഇവ കൊതുകുകള്‍ വഴി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യുന്നു.

പതിനെട്ട് മാസം നീണ്ട പരീക്ഷണത്തിന് ശേഷമാണ് പുതുതായി കണ്ടുപിടിച്ച സംയുക്തം ഇത്തരത്തില്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ച രോഗാണുക്കളേയും കൊല്ലാന്‍ ശേഷിയുളളതാണ് എന്ന് കണ്ടെത്തിയത്. മലേറിയ രോഗാണുക്കളുടെ ജീവിതചക്രത്തിലെ വിവിധ പോയിന്റുകളിലും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് പുതിയ സംയുക്തമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ കെല്ലി ചിബെയ്ല്‍ പറഞ്ഞു. 2010ല്‍ മാത്രം മലേറിയ ബാധിച്ച് 655,000 ആളുകള്‍ മരിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും ആഫ്രിക്കന്‍ കുട്ടികളാണ്.

പനി, തലവേദന, ചര്‍ദ്ദി എന്നിവയാണ് മലേറിയയുടെ ലക്ഷണങ്ങള്‍. കൊതുക് കടിയേറ്റ് പത്ത് മുതല്‍ പതിനഞ്ച് ദിവസത്തിന് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രകടമാവുക. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മലേറിയ ജീവന് തന്നെ ഭീഷണിയായേക്കും. ശരീരത്തിലെ രക്തയോട്ടത്തെ തടസ്സപ്പെടുത്തി പ്രധാന ശരീര അവയവങ്ങളെ പ്രവര്‍ത്തന രഹിതമാക്കുകയാണ് മലേറിയയുടെ പണി. സ്വിസ്റ്റ്‌സര്‍ലാന്‍ഡിലെ മെഡിസിന്‍സ് ഫോര്‍ മലേറിയ വെന്‍ച്വറുമായി സഹകരിച്ചാണ് കേപ്ടൗണിലെ ശാസ്ത്രജ്ഞര്‍ ഇതിനുളള മരുന്ന കണ്ടുപിടിച്ചത്. മലേറിയ രോഗാണുക്കളെ കുത്തിവെച്ച മൃഗങ്ങളില്‍ ദിവസേന ഒരു ഡോസ് മരുന്ന് കഴിക്കാന്‍ കൊടുക്കുകയായിരുന്നു. ഇത് എല്ലാത്തരം മലേറിയകള്‍ക്കും എതിരേ ഉപയോഗിക്കാവുന്നതാണ്. പുതുതായി കണ്ടെത്തിയ സംയുക്തം വിപണിയിലെത്തിക്കാന്‍ ഇനിയും സമയം വേണ്ടിവരും. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതിനാലാണ് ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.