1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2012

ജീവിത ശൈലിയിലെ മാറ്റങ്ങളാണ് പ്രമേഹം പോലുളള അസുഖങ്ങള്‍ക്ക് കാരണമാകുന്നത്. ജീവിത ശൈലിയിലെ ചില മാറ്റങ്ങള്‍ ഭൂരിഭാഗം പേരേയും പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായികകുമെന്നാണ് കരുതുന്നത്. ബ്രിട്ടനില്‍ ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുന്നതായാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 2.9 മില്യണ്‍ ബ്രട്ടീഷുകാര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കരുതുന്നത്. ഓരോ വര്‍ഷവും 24,000 ആളുകള്‍ ഈ അസുഖം ബാധിച്ച് മരിക്കുന്നുണ്ട്. അഞ്ചിലൊരാള്‍ വീതം എണ്‍പത് വയസ്സിന് ശേഷമാണ് പ്രമേഹം ഉണ്ടെന്ന് കണ്ടെത്തുന്നത്.

ചില വംശക്കാര്‍ക്ക് പ്രമേഹം ഉണ്ടാകാനുളള സാധ്യത ഇരട്ടിയാണന്നും അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് സൗത്ത് ഏഷ്യന്‍, ആഫ്രിക്കന്‍, ആഫ്രിക്കന്‍ കരീബിയന്‍ തുടങ്ങിയ വംശക്കാര്‍ക്ക്. എന്നാല്‍ പ്രമേഹം മൂലമുണ്ടാകുന്ന പല മരണങ്ങളും ക്ൃത്യമായ ജീവിതശൈലി പിന്തുടരുക വഴി ഒഴിവാക്കാവുന്നതേയുളളൂ. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, മദ്യത്തിന്റെ ഉപയോഗം കുറക്കുക, കൂടുതല്‍ വ്യായാമം ചെയ്യുക, കൃത്യമായ ചെക്കപ്പ് നടത്തുക തുടങ്ങിയവ വഴി കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

പ്രമേഹത്തിന്റെ അപകട സാധ്യതയെ കുറിച്ച് പലരും തെറ്റായ ധാരണകളാണ് വെച്ച് പുലര്‍ത്തുന്നതെന്ന് ബ്രട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ അസോസിയേറ്റ് ഡയറക്ടറും ജിപിയുമായ മിക്ക് ക്‌നാപ്ടണ്‍ പറഞ്ഞു. പ്രമേഹം തടയാനുളള ഏളുപ്പവഴി നേരത്തെ രോഗം കണ്ടെത്തുകും ചികിത്്‌സ തുടങ്ങുകയും ചെയ്യുക എന്നതാണ്. വളരെ നേരത്തെ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നതാണ് മറ്റൊരു വഴി. പ്രമേഹം പക്ഷാഘാതാം ഹൃദയാഘാതം, കിഡ്‌നി രോഗങ്ങള്‍, കാല് മുറിക്കല്‍ തുടങ്ങിയ മറ്റ് പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കും എന്നതിനാലാണ് ഇത് അപകടകരമാകുന്നത്.

ബ്രി്ട്ടനിലെ അനാരോഗ്യകരമായ ഭക്ഷണശീലമാണ് വര്‍ദ്ധിച്ച് വരുന്ന ഒബിസിറ്റി, ഡയബറ്റിക്‌സ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് പഠനത്തില്‍ പറയുന്നത്. ഒബിസിറ്റി പ്രശ്‌നം ഉളളവര്‍ക്ക് ടൈപ്പ് 2 ഡയബറ്റിക്‌സ് ഉണ്ടാകാനുളള സാധ്യത ഏറെയാണ്. കൊഴുപ്പ് ഏറെയുളള ഭക്ഷണം കഴിക്കുകയും മതിയായ വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നതാണ് പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഇംപീരിയല്‍ കോളേജിലെ നാഷണല്‍ ഹാര്‍ട്ട് ആന്‍ഡ് ലംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. തെരേസാ ടിലിന്‍ പറയുന്നു. കൂടുതല്‍ വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുകയും ഒപ്പം വളരെ ചെറുപ്പത്തിലെ പച്ചക്കറികള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് പ്രമേഹം മൂലമുളള അപകടസാധ്യത കുറഞ്ഞിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.