1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2011

കോളിളക്കം സൃഷ്ടിച്ച ആനി ദിവാനി കൊലപാതകകേസ് പുതിയ വഴിത്തിരിവിലേക്ക്, കേസില്‍ കുറ്റാരോപിതനായ ആനിയുടെ ഭര്‍ത്താവും കെയര്‍ ഹോം ഉടമയുമായ ശ്രീന്‍ ദിവാനിയ്ക്ക് ലൈംഗിക ശേഷിയില്ലായിരുന്നുവെന്നു മുന്‍ പ്രതിശ്രുതവധുവിന്റെ വെളിപ്പെടുത്തല്‍. സൌത്ത് ആഫ്രിക്കന്‍ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് 26 കാരിയായ റാണി കാന്‍സാഗ്ര ഇങ്ങനെ മൊഴി നല്‍കിയിരിക്കുന്നത്.

റാണി കാന്സാഗ്രയുമായുള്ള എഗേജൂമെന്റ് ഇക്കാര്യം ശ്രീന്‍ ദിവാനി തുറന്നു പറഞ്ഞത് മൂലം തകരുകയായിരുന്നുവത്രേ. നോര്‍ത്ത് വൂഡില്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്ന റാണി 2008 ലെ ആഗസ്റ്റ്‌ മാസത്തില്‍ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് ശ്രീന്‍ ദിവാനിയുമായ് പരിചയപ്പെട്ടതെന്നും അവര്‍ പറഞ്ഞു. അതേസമയം ശ്രീന്‍ ദിവാനിയ്ക്കെതിരെ മുന്പുയര്‍ന്ന സ്വവര്‍ഗാനുരാഗ ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ സ്കൊട്ടുലാണ്ട് യാര്‍ഡിന് കിട്ടിയിട്ടുണ്ട്.

കേപ് ടൌണില്‍ വെച്ച് ആനിയും ശ്രീന്‍ ദിവാനിയും സഞ്ചരിച്ച കാര്‍ ഹൈജാക്ക് ചെയ്തു ആനിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു കേസില്‍ പിടിയിലായ വാടകകൊലയാളി സോലൈന്‍ എമ്ഗണിയും കാര്‍ ഡ്രൈവര്‍ ടോണ്ഗോയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആനിയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രീന്‍ തന്നെയാണ് ഇവരെ ഏര്‍പ്പാട് ചെയ്തതെന്ന് വ്യക്തമായത്. എന്നാല്‍ സൌത്ത് ആഫ്രിക്കന്‍ പോലീസിനു ബ്രിട്ടീഷ് കോടതി ശ്രീന്‍ ദിവാനിയുടെ മാനസികാരോഗ്യ നില മോശമായതിനെ തുടര്‍ന്നു ഇതുവരെ കൈമാറിയിട്ടില്ല. ഇതിനിടയില്‍ ആനിയെ കഴുത്തിന്‌ വെടി വെച്ച് കൊലപ്പെടുത്തിയ സോലൈന്‍ എമ്ഗനിയ്ക്ക് ബ്രെയ്ന്‍ ട്യൂമര്‍ ആണെന്നും അയാള്‍ മരണത്തിന്റെ വക്കിലാണെന്നുമുള്ള ആരോഗ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ലണ്ടനിലെ അറിയപ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ ക്ലബിലെ സ്ഥിരം സന്ദര്‍ശകനായ ഒരു 50 കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീന്‍ ദിവാനി 2009 സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ 2010 വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഒരാള്‍ക്ക്‌ മൊത്തം 1100 പൌണ്ടിലേറെ നല്‍കിയിട്ടുണ്ടെന്നു വ്യക്തമായിട്ടുണ്ട്. ശ്രീന്‍ ദിവനിയെ സൌത്ത് ആഫ്രിക്കയ്ക്ക് കൈമാറാനുള്ള കേസ് ലണ്ടനിലെ ബെല്‍മാര്‍ഷ് മജിസ്ട്രേട്ട് കോടതി ഈ മാസം പത്താം തിയ്യതിയാണ് പരിഗണിക്കാന്‍ ഇരുക്കുന്നതെന്നിരിക്കെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വെളിപ്പെടുത്തല്‍ കേസിനെ കാര്യമായ് സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.