1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2011

റണ്മഴ തന്നെയായിരുന്നു സേവാഗും ഇന്ത്യന്‍ ടീമും വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ഏകദിനത്തില്‍ നടത്തിയത്. ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗിന്റെ ഉജ്ജ്വല പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് നാലാം ഏകദിന മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ തന്നെയാണ് നേടാനായതും. ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

149 പന്തില്‍ നിന്ന് 219 റണ്‍സ് അടിച്ച സെവാഗ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായി.ഇന്നിംഗ്സില്‍ 44-ാം ഓവറിലെ മൂന്നാം പന്തില്‍ വിന്‍ഡീസിന്റെ ആന്ദ്രേ റസലിനെ ബൌണ്ടറിയിലേക്ക് പായിച്ചാണ് സേവാഗ് ഇരട്ട ശതകത്തിലെത്തിയത്.

നേരത്തെ ഇത് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പേരിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സച്ചിന്‍ നേടിയത് 200 റണ്‍സായിരുന്നു ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ഇതാണ് ഇതോടു കൂടി സെവാഗ് പഴങ്കഥയാക്കിയത്. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ കളിക്കാരനുമായിരുന്നു സച്ചിന്‍. ഇപ്പോള്‍ വീണ്ടുമൊരു ഇന്ത്യക്കാരന്‍ നേട്ടത്തിനുടമയായി. 25 ബൗണ്ടറികളും ഏഴ് സികറുകളുടെയും അകമ്പടിയോടെയാണ് സെവാഗ് 219 റണ്‍സ് നേടിയത്.

ഗൗതം ഗംഭീര്‍(67), സുരേഷ് റെയ്‌ന(55) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടി. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കെമര്‍ റോച്ച്, ആന്ദ്രെ റസ്സല്‍, കീരണ്‍ പൊളഅളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.